twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളി സല്‍മാനോടാണോ.? സല്‍മാന്‍ ഖാന്‍ ആളൊരു ചൂടനാണ്...

    By Sruthi K M
    |

    ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ ആളൊരു ചൂടനാണെന്നാണ് പരക്കെ സംസാരം. ആരാധകരെ കൊണ്ടു തലവേദനയായാല്‍ ആരായാലും ചൂടാകില്ലേ.. എന്നാല്‍ ആ മസില്‍ കണ്ടിട്ടെങ്കിലും സല്‍മാനോട് ആരും കളിക്കണ്ട. സിനിമയില്‍ ആളുകളെ ഇടിച്ചു സൂപ്പാക്കുന്ന പോലെ തന്നെ സല്‍മാന്‍ പെരുമാറും. മൂക്കത്താണ് പുള്ളിക്കാരന്റെ ദേഷ്യം.

    ആരാധകര്‍ തോന്ന്യവാസം കാണിച്ചാല്‍ പൊതുവെ നായകന്‍മാര്‍ക്ക് ദേഷ്യം വരാറുണ്ട്. എന്നാല്‍ സല്‍മാന്‍ ഖാന് ദേഷ്യം കുറച്ചു കൂടുതലാണെന്നു വിചാരിച്ചോളൂ. കഴിഞ്ഞ ദിവസവും താരത്തെ ചിലര്‍ ദേഷ്യം പിടിപ്പിച്ചു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ സല്‍മാനെ കണ്ട രണ്ടു യുവാക്കള്‍ ബൈക്കില്‍ താരത്തെ വിടാതെ പിന്തുടര്‍ന്നു.

    salman-khan

    ക്ഷമകെട്ട സല്‍മാന്‍ ക്ഷുഭിതനായി വണ്ടി നിര്‍ത്തി ചാടിയിറങ്ങുകയാണുണ്ടായത്. അവര്‍ക്ക് നേരെ ദേഷ്യത്തില്‍ പാഞ്ഞടുത്ത സല്‍മാന്‍ ഖാനെ കണ്ട യുവാക്കള്‍ വന്ന വഴിക്ക് ബൈക്കെടുത്ത് രക്ഷപ്പെടുകയായിരുന്നു. ആരാധകരെ ഇഷ്ടമൊക്കെ തന്നെയാണ് സല്‍മാന്. എന്നാല്‍ ആരാധകര്‍ മോശമായി പെരുമാറിയാല്‍ സല്‍മാന്റെ നിയന്ത്രണം വിട്ടു പോകും.

    ഇതിനുമുന്‍പ് താരത്തിന്റെ ദേഷ്യം ആരാധകര്‍ കണ്ടതാണ്. ഒരു ചടങ്ങില്‍ അനുവാദം ഇല്ലാതെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി സല്‍മാന്‍ നിലത്തുടച്ചിരുന്നു. അതുകൊണ്ടു ആരാധകര്‍ സല്‍മാനോട് കളിക്കുമ്പോള്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

    English summary
    Bollywood actor Salman Khan always shouts suddenly
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X