»   » യെ ദില്‍ ഹെ മുശ്ക്കില്‍ 10 ദിവസം കൊണ്ട് നേടിയത് 206.84 കോടി! ചിത്രത്തെ സഹായിച്ചത് വിവാദങ്ങള്‍?

യെ ദില്‍ ഹെ മുശ്ക്കില്‍ 10 ദിവസം കൊണ്ട് നേടിയത് 206.84 കോടി! ചിത്രത്തെ സഹായിച്ചത് വിവാദങ്ങള്‍?

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുശ്ക്കില്‍ എന്ന ചിത്രം പത്തു ദിവസം കൊണ്ടു നേടിയത് 206.84 കോടി.

Written by: Pratheeksha
Subscribe to Filmibeat Malayalam

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുശ്ക്കില്‍ എന്ന ചിത്രം പത്തു ദിവസം കൊണ്ടു നേടിയത് 206.84 കോടി. ഇന്ത്യയില്‍ നിന്നു ചിത്രം നേടിയ കളക്ഷന്‍ 138.38 കോടിയാണ്. ഐശ്വര്യ റായിയും രണ്‍ബീര്‍ കപൂറും അനുഷ്‌ക്ക ശര്‍മ്മയും മുഖ്യവേഷത്തിലെത്തിയ ചിത്രം ഈ സൂപ്പര്‍ കളക്ഷന്‍ നേടിയതിനു പിന്നില്‍ ചിത്രത്തെ ചൊല്ലിയുളള വിവാദങ്ങളാണെന്നതിനു സംശയമില്ല.

പാക് താരം അഭിനയിച്ചതിനെ ചൊല്ലിയും ചിത്രത്തില്‍ ഐശ്വര്യയും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതിനെ ചൊല്ലിയുമെല്ലാമുള്ള വിവാദങ്ങളാണ് പുറത്തു വന്നിരുന്നത്. വിവാദങ്ങള്‍ ചിത്രത്തിന്റെ കളക്ഷനെ സഹായിച്ചെന്നാണ് കരുതുന്നത്.

Read more: 340 കോടി ചിലവില്‍ രാം ഗോപാല്‍ വര്‍മ്മയുടെ അന്താരാഷ്ട്ര ചിത്രം ന്യുക്ലിയര്‍! താരങ്ങളാരെന്നറിയണ്ടേ ?

aeee-08-147860

പാക് താരം ഫവദ് ഖാന്‍ അഭിനയിച്ച ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ സേന നേതാവ് രാജ് താക്കറെ നേരത്തേ ഭീഷണിമുഴക്കിയിരുന്നു. ചിത്രത്തില്‍ ഐശ്വര്യയും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച രംഗങ്ങളാണ് ഏറെ വിവാദത്തിന് വഴിയൊരുക്കിയത്.

ഈ രംഗങ്ങള്‍ കണ്ട ബച്ചന്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചതായും രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ കരണ്‍ ജോഹറിനെ സമീപിച്ചതായുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചതിനു ശേഷമാണ് ചിത്രം റിലീസായത്. 75 കോടി ചിലവിലാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Karan Johar's "Ae Dil Hai Mushkil", which had faced opposition before it's release, has earned Rs 200 crore at the box office worldwide.
Please Wait while comments are loading...

Malayalam Photos

Go to : More Photos