Don't Miss!
- Sports IPL 2024: ചതിച്ചത് ഹാര്‍ദിക്കോ മുംബൈയോ? രോഹിത്തിന്റെ പുറത്താകലിന്റെ യഥാര്‍ത്ഥ കാരണം!
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
കരണ്‍ ജോഹറിന്റെ എ ദില്‍ ഹെ മുഷ്കിലില്‍ ഐശ്വര്യ റായ്
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് നമ്മുടെ ലോക സുന്ദരി ഐശ്വര്യ റായ് തിരിച്ചു വരുന്നു എന്ന വാര്‍ത്ത കേട്ട് ആകാംഷയോടെ കാത്തിരിക്കുന്ന ആരാധകരോട് ഒരു സന്തോഷ വാര്‍ത്ത പറയട്ടെ. ഐശ്വര്യ റായ് സംവിധായകന് കരണ്‍ ജോഹറിന്റെ ചിത്രത്തിന് വേഷം അണിയാന്‍ പോകുക ആണ്. ബോളിവുഡിന്റെ റോക്ക് സ്റ്റാര്‍ രണ്‍ബീര്‍ കപൂറും, അനുഷ്ക ശര്‍മ്മയും ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
എ ദില്‍ ഹെ മുഷ്കില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികച്ചും ഒരു കുടുംബ ചിത്രം ആയിരിക്കും എന്ന് സംവിധായകന് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ കരണ്‍ ജോഹര്‍ ആണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിലെ രണ്‍ബീറിന്റെയും അനുഷ്കയുടെയും അഭിനയം തന്നെ അത്ഭുതപ്പെടുത്തി എന്നും തുടര്‍ന്നാണ് ഇവരെ തന്നെ അടുത്ത ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചതെന്നും കരണ്‍ പറയുന്നു. ഐശ്വര്യ റായ്ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. ആ സ്വപ്നം ഇപ്പോള്‍ യാഥാര്‍ത്ഥ്യം ആകാന്‍ പോകുക ആണെന്നും കരണ്‍ വ്യക്തമാക്കി.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗുസാരിഷ് എന്ന ചിത്രത്തിനുശേഷം സിനിമാ ലോകത്തോട് വിടപറഞ്ഞ ഐശ്വര്യ ശക്തമായിട്ടാണ് തിരിച്ചു വരുന്നത്. നിര്‍ത്തിയ ഇടത്തു നിന്നാണ് ഐശ്വര്യ വീണ്ടും തുടക്കം കുറിച്ചത്. സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തന്നെ ആണ് താരം ബോളിവുഡിലേയ്ക്ക് തിരിച്ചുവരുന്നത്.