»   » ഐശ്വര്യ റായ് അന്നും ഇന്നും ലോകസുന്ദരി തന്നെ, കാരണം കണ്ടോളു!!!

ഐശ്വര്യ റായ് അന്നും ഇന്നും ലോകസുന്ദരി തന്നെ, കാരണം കണ്ടോളു!!!

ലോധ ഗ്രൂപ്പിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലാണ് ഐശ്വര്യയുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്‌

Posted by:
Subscribe to Filmibeat Malayalam

ഐശ്വര്യ റായിയെ ലേകസുന്ദരി എന്ന് വിളിക്കുമ്പോള്‍ അവരുടെ തിളങ്ങി നില്‍ക്കുന്ന സൗന്ദര്യമാണ് എല്ലാവര്‍ക്കും ഓര്‍മ്മ വരിക. കാലങ്ങള്‍ കഴിയുന്നതിനനുസരിച്ച് ഭംഗിയൊക്കെ പോകുമെന്ന് പറയാറുണ്ടെങ്കിലും പഴയതിലും സുന്ദരിയായി മാറാന്‍ 43 വയസായിട്ടും താരത്തിന് കഴിയുന്നുണ്ടെന്നതാണ് വലിയ കാര്യം.

ഐശ്വര്യയുടെ സൗന്ദര്യം വീണ്ടും പ്രകടമാക്കിയത് ലോധ ഗ്രൂപ്പിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലാണ്. പുറത്ത് വന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും ഒന്ന് അതിശയിക്കും. കാരണം ഐശ്വര്യക്ക് പ്രായമായി വരികയാണെന്ന് ആര്‍ക്കും അതില്‍ നിന്നും മനസിലാക്കാന്‍ കഴിയില്ല.

ഇന്നും ലോകസുന്ദരി തന്നെ

ഇന്നും ലോകസുന്ദരി തന്നെ

43 വയസായിട്ടും ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇന്നും പഴയ സൗന്ദര്യത്തിനെക്കാളും മികച്ച ലുക്കില്‍ തന്നെ നില്‍ക്കുകയാണ് താരം. കല്യാണവും പ്രസവവുമൊക്കെ കഴിഞ്ഞെങ്കിലും അതൊന്നും താരത്തിന്റെ സൗന്ദര്യത്തെ ഒട്ടും ബാധിച്ചിട്ടില്ല.

ശരീരഭാരം നിയന്ത്രിച്ച് ഐശ്വര്യ

ശരീരഭാരം നിയന്ത്രിച്ച് ഐശ്വര്യ

ഐശ്വര്യക്ക് തന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനായി നന്നായി തന്നെ ശരീരഭാരം നിയന്ത്രിക്കേണ്ടി വന്നിരുന്നു. അതെല്ലാം പുതിയ ഫോട്ടോ ഷൂട്ടില്‍ കാണാനുണ്ട്. വടിവൊത്ത ശരീരവും നീണ്ട കാലുകളുമെല്ലാം ഐശ്വര്യക്ക് പുതിയ ലൂക്ക് നല്‍കിയിരിക്കുകയാണ്.

 ലോധ ഗ്രൂപ്പിനൊപ്പം

ലോധ ഗ്രൂപ്പിനൊപ്പം

വര്‍ഷങ്ങളായി തന്നെ ഐശ്വര്യ ലോധ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. 2013 ലാണ് താരം അതില്‍ ഒപ്പു വെച്ചിരുന്നത്.

ഔദ്യോഗികമായി സംസാരിക്കാന്‍

ഔദ്യോഗികമായി സംസാരിക്കാന്‍

ലോധ ഗ്രൂപ്പിന്റെ ഔദ്യോഗിക കാര്യങ്ങളെല്ലാം പുറത്ത് വിടുന്നതിനും മറ്റുമായിട്ടാണ് ഐശ്വര്യയെ തിരഞ്ഞെടുത്തിരുന്നത്. മുംബൈയിലെ പാര്‍പ്പിട, വാണിജ്യ സംവിധാനങ്ങള്‍ക്ക് വേണ്ടിയാണ് ലോധ ഗ്രൂപ്പ് സംരംഭം ആരംഭിച്ചിരിക്കുന്നത്.

 ഐശ്വര്യയുടെ ആരോഗ്യത്തിലും സൗന്ദര്യ സംരക്ഷണത്തിലും സംതൃപ്തരാണ്

ഐശ്വര്യയുടെ ആരോഗ്യത്തിലും സൗന്ദര്യ സംരക്ഷണത്തിലും സംതൃപ്തരാണ്

ഐശ്വര്യ തന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിലും സംതൃപ്തരാണ് ലോധ ഗ്രൂപ്പ്. മാത്രമല്ല വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഐശ്വര്യയുടെ സേവനം വീണ്ടും തുടരുകയാണ്.

English summary
Do not miss this new photoshoot of Aishwarya Rai Bachchan for Lodha. The actress is looking smoking hot and we cannot keep calm.
Please Wait while comments are loading...

Malayalam Photos

Go to : More Photos