twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടിയായതിനു ശേഷം പേഴ്‌സില്‍ 2000 രൂപയില്‍ കൂടുതല്‍ വയ്ക്കാറില്ലെന്ന് ആലിയ ഭട്ട്

    ബോളിവുഡ് കോളിവുഡ് ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തുളളവരും നോട്ട് നിരോധനത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചുണ്ട്.

    By Pratheeksha
    |

    കേന്ദ്രസര്‍ക്കാര്‍ 500 ,1000 രൂപാനോട്ടുകള്‍ നിരോധിച്ചത് സംബന്ധിച്ച് രാജ്യമൊട്ടുക്ക് ചര്‍ച്ചയിലാണല്ലോ. സാംസ്‌കാരിക ,രാഷ്ട്രീയ,സാമൂഹ്യ രംഗത്തുളളവരെല്ലാം ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ബോളിവുഡ് കോളിവുഡ് ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തുളളവരും നോട്ട് നിരോധനത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചുണ്ട്.

    ഇതില്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ സാധാരണ നടന്മാര്‍ വരെയുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തില്‍ തങ്ങളുടെ നിലപാടെന്തെന്നും അതിനു ശേഷം തങ്ങളുടെ ജീവിതമെങ്ങനെയെന്നും വെളിപ്പെടുത്തുകയാണ് ബോളിവുഡിലെ യുവ താരങ്ങള്‍.

    ആലിയ ഭട്ട്

    ആലിയ ഭട്ട്

    നടിയായതിനു ശേഷം 2000 മുതല്‍ 3000 രൂപവരെ മാത്രമേ താന്‍ പഴ്‌സില്‍ കരുതാറുളളൂ എന്ന് ബോളിവുഡ നടി ആലിയ ഭട്ട് പറയുന്നു. അതില്‍ പൈസയേക്കാളേറെ കാര്‍ഡുകളാണ്. ഞാന്‍ കാര്‍ഡ് ഉപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങുന്നത് . നിങ്ങള്‍ക്കെന്നെ പ്ലാസ്റ്റിക് പണ മനുഷ്യന്‍ എന്നു വിളിക്കാമെന്നും നോട്ട് നിരോധനം താല്‍ക്കാലികമായി എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് ആലിയ പറയുന്നത്.

    അനുഷ്‌ക ശര്‍മ്മ

    അനുഷ്‌ക ശര്‍മ്മ

    ഞാനൊരിക്കലും പൈസ എപ്പോഴും കൈയ്യില്‍ കൊണ്ടു നടക്കാറില്ല. പലപ്പോഴും ആവശ്യം വരുമ്പോള്‍ ഡ്രൈവറില്‍ നിന്നും സ്‌പോട്ട് ബോയില്‍ നിന്നുമൊക്കെ കടം വാങ്ങി അവര്‍ക്ക് പിന്നീട് തിരിച്ചുകൊടുക്കാറാണ് പതിവ്. അല്ലാത്ത പക്ഷം മിക്ക പര്‍ച്ചേസിനും കാര്‍ഡ് ഉപയോഗിക്കും- അനുഷ്‌ക ശര്‍മ്മ പറഞ്ഞു. അനുഷ്‌കയ്ക്കും നോട്ട് നിരോധനം സംബന്ധിച്ച് അനുകൂല നിലപാടാണ് ഉള്ളത്.

     സുഷാന്ത് സിങ് രജ്പുത്

    സുഷാന്ത് സിങ് രജ്പുത്

    നോട്ട് നിരോധനം സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന നടപടിയായെന്ന് നടന്‍ സുഷാന്ത് സിങ് രജപുത്. ചില്ലറയില്ലാത്തതും കാരണം 2000ത്തിന്റെ നോട്ട് പലരും വാങ്ങാന്‍ മടിക്കുന്നുണ്ട്. താനും കാര്‍ഡ് വഴിയാണ് സാധനങ്ങള്‍ വാങ്ങാറെന്ന് നടന്‍ പറയുന്നു.

    ഷാഹിദ് കപൂര്‍

    ഷാഹിദ് കപൂര്‍

    കന്ദ്ര സര്‍ക്കാരിന്റേത് ധീരമായ നടപടിയാണെന്ന് നടന്‍ ഷാഹിദ് കപൂര്‍. കുറച്ചു കാലത്തേയ്ക്ക് സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറെ ഗുണം ചെയ്യുമെന്നു നടന്‍ പറയുന്നു. താന്‍ നടനാവുന്നതിനു മുന്‍പും പിന്‍പും കാര്‍ഡ് പെയ്‌മെന്റുവഴിയാണ് സാധനങ്ങള്‍ വാങ്ങിയിരുന്നതെന്നാണ് ഷാഹിദ് പറയുന്നത്.

    ആലിയ ഭട്ടിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

    English summary
    alia,anushka,shahid,and other speaks out on life afer demonetisation.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X