»   » ബാഹുബലി ലോക്കേഷന്‍ ചിത്രങ്ങള്‍ കണ്ടു നോക്ക്! 'ഭല്ലാലദേവ' ചിരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്നറിയാം!

ബാഹുബലി ലോക്കേഷന്‍ ചിത്രങ്ങള്‍ കണ്ടു നോക്ക്! 'ഭല്ലാലദേവ' ചിരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്നറിയാം!

ചിത്രത്തിലെ വില്ലനായ റാണ ദഗ്ഗുപതിയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

Posted by:
Subscribe to Filmibeat Malayalam

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ മാസം 28 ന് ബാഹുബലിയുടെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്ന കാര്യം എല്ലാവരും മുഴുവന്‍ അറിയാന്‍ പോവുകയാണ്. അത്രയധികം ആകാംഷയോടെ കാത്തിരിക്കുകയാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി 2 ന് വേണ്ടിഎല്ലാവരും.

സിനിമയെക്കുറിച്ച് പല തരത്തിലും വാര്‍ത്തകളും ഗോസിപ്പുകളുമെല്ലാം പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് സിനിമ വലിയ വിജയത്തിനായി തയ്യാറെടുക്കുകയാണ്. അതിനിടയില്‍ സിനിമയിലെ ഷൂട്ടിങ്ങ് സമയത്തെ ചില ഫോട്ടോസ് ചിത്രത്തിലെ വില്ലനായ റാണ ദഗ്ഗുപതി പുറത്തു വിട്ടിരിക്കുകയാണ്.

സിനിമയിലെ വില്ലന്മാരെ ചിരിച്ച് കണ്ടിട്ടുണ്ടോ?

സിനിമയിലെ വില്ലന്മാരെ ചിരിച്ച് കണ്ടിട്ടുണ്ടോ?

സിനിമയിലെ വില്ലന്മാര്‍ എന്തൊക്കെയാണ് ചിന്തിക്കുന്നതെന്നുള്ള കാര്യം വളരെ ആകാംഷ നിറക്കുന്നവയാണ്. അത്തരത്തില്‍ റാണ ദഗ്ഗുപതി സിനിമയുടെ ചിത്രീകരണ സമയത്ത് വില്ലന്റെ വേഷത്തില്‍ നിന്നും കൊണ്ട് താമശ പറയുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ശിവഗാമി ദേവിയുടെ അവസ്ഥയും ഇതു തന്നെയാണ്

ശിവഗാമി ദേവിയുടെ അവസ്ഥയും ഇതു തന്നെയാണ്

സിനിമയില്‍ ശിവഗാമി ദേവിയുടെ വേഷത്തിലെത്തിയ രമ്യ കൃഷണന് തന്റെ കഥാപാത്രത്തിന്റെ ശക്തമായ രൂപം വരുത്തിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആ വേഷം ചെയ്യുന്ന സമയത്തും അവര്‍ എത്രയധികം സന്തോഷത്തിലായിരുന്നു എന്നു കാണിക്കുന്ന ചിത്രമാണ് ഇവ.

കുറച്ച് സമയം സീരിയസായി

കുറച്ച് സമയം സീരിയസായി

കുറച്ചു സമയം സീരിയസായി വര്‍ക്കു ചെയ്യുകയാണെന്നും അതിനായി നില്‍ക്കുന്ന ഫോട്ടോയാണെന്നും പറഞ്ഞാണ് റാണ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 പ്രധാനപ്പെട്ട ചര്‍ച്ചകള്‍

പ്രധാനപ്പെട്ട ചര്‍ച്ചകള്‍

സംവിധായകന്‍ എസ്എസ് രാജമൗലി ഷൂട്ടിങ്ങ് നടക്കുന്നതിനിടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

ഒപ്പം പ്രഭാസും അനുഷ്‌കയും

ഒപ്പം പ്രഭാസും അനുഷ്‌കയും

ചിത്രീകരണത്തിനിടെ താരങ്ങള്‍ അറിയാതെ എടുത്ത ചിത്രങ്ങളാണിത്. അവയില്‍ അനുഷ്‌കയും പ്രഭാസും ഉള്‍പ്പെടെയുണ്ട്. ഇരുവരും ചിത്രീകരണത്തിനിടെ സംവിധായകനുമായി സംശയങ്ങള്‍ തീര്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

പ്രഭാസിന്റെ അടുത്ത സിനിമ

പ്രഭാസിന്റെ അടുത്ത സിനിമ

പ്രഭാസ് അടുത്തതായി ചെയ്യാന്‍ പോവുന്ന സിനിമകളെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അവയില്‍ ഒന്ന് കരണ്‍ ജോഹറിന് പ്രഭാസിനൊപ്പം സിനിമ ചെയ്യണമെന്നുള്ളതാണ്. ഡി എന്‍ എ യുടെ റിപ്പോര്‍ട്ട പ്രകാരം രാജമൗലിയും കരണും ഒന്നിക്കാന്‍ പോവുകയാണെന്നാണ്. മാത്രമല്ല ആ ചിത്രമായിരിക്കും പ്രഭാസിന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

English summary
We recently came across some behind-the-scene pictures from the sets of SS. Rajamoul's Baahubali 2. Have a look at them here...
Please Wait while comments are loading...

Malayalam Photos

Go to : More Photos