twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമേരിക്കന്‍ യുവതിയെ ബലാത്സംഗം ചെയ്ത ബോളിവുഡ് സംവിധായകന്‍ കുറ്റക്കാരന്‍

    By Anwar Sadath
    |

    ദില്ലി: ബാബ ഗൊരഖ്‌നാഥിനെക്കുറിച്ച് പഠിക്കാനെത്തിയ അമേരിക്കന്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബോളിവുഡ് സംവിധായകന്‍ മുഹമ്മദ് ഫാറൂഖി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ആഗസ്റ്റ് രണ്ടിന് ശിക്ഷ വിധിക്കും. ഏറെ ശ്രദ്ധിക്കപ്പെട്ട പീപ്പ്‌ലി ലൈവ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുഹമ്മദ് ഫാറൂഖി.

    2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാര്‍ച്ച് 28ന് ദക്ഷിണ ദില്ലിയിലെ സുഖ്‌ദേവ് വിഹാറിലെ വസതിയില്‍ വച്ച് ഫാറൂഖി മദ്യ ലഹരിയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഗവേഷണത്തിനായി ഇന്ത്യയില്‍ എത്തിയ യുവതി ചില കാര്യങ്ങള്‍ക്ക ഫാറൂഖിയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു പീഡനം.

    farooqi

    കഴിഞ്ഞ ജൂണ്‍ 19ന് നയതന്ത്ര പ്രതിനിധികള്‍ മുഖേന ദില്ലി പോലീസിനെ സമീപിച്ചാണ് പരാതി നല്‍കിയത്. ദില്ലി ഫാസ്റ്റ് ട്രാക്കില്‍ നടന്ന വിചാരണക്കാലയളവില്‍ ഫറൂഖി കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ ഉറച്ചുനിന്ന യുവതി തെളിവുകള്‍ ഹാജരാക്കിയതോടെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

    യുവതിയോട് മാപ്പപേക്ഷിച്ചുകൊണ്ട് ഫാറൂഖ് അയച്ച മെയിലുകള്‍ പ്രധാന തെളിവുകളായി. ഫാറൂഖിയുടെ കാള്‍ റെക്കോര്‍ഡുകളും യുവതി കോടതിയില്‍ ഹാജരാക്കിയിരുന്നു. വാരാണസിയില്‍ വെച്ചാണ് യുവതി ആദ്യമായി ഫാറൂഖിയെ കണ്ടുമുട്ടുന്നത്. അതേസമയം, ഫാറൂഖി കുറ്റക്കാരനല്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ പറഞ്ഞിരുന്നത്.

    English summary
    Bollywood filmmaker Mahmood Farooqui held guilty of raping an American national. A american researcher coming to India for carried study about Baba Goraq Nath.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X