twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്‍വീറിനും ദീപികയ്ക്കുമെതിരെ കേസ്

    By Lakshmi
    |

    ആദ്യ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം രാംലീല വലിയ വാര്‍ത്തയായി മാറിയിട്ടുണ്ട്. ഗുജറാത്തിന്റെ ചരിത്രത്തിലെ ഒരു ഏട് വിഷയമാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങും ദീപിക പദുകോണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    രണ്‍വീറും ദീപികയുമൊത്തുള്ള ചൂടന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കുമെന്നുള്ള സൂചനയുമായിട്ടായിരുന്നു ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. ഇതോടെ എവിടെയും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളായി.

    ഇപ്പോഴിതാ ചിത്രീകരണം അവസാനിയ്ക്കും മുമ്പേ വിവാദത്തിലും അകപ്പെട്ടിരിക്കുകയാണ് രാംലീല. ചിത്രത്തില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ പോന്ന രംഗങ്ങളുണ്ടെന്ന് കാണിച്ച് പവന്‍ ശര്‍മ്മ എന്ന അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സഞ്ജയ് ലീല ബന്‍സാലി, രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജയ്പൂര്‍ അഡീഷണല്‍ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.

    സിനിമയുടെ പ്രമൊയില്‍ മതപരമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പോന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെന്നുള്ള കാര്യം വ്യക്തമാണെന്നാണ് പരാതിക്കാരന്റെ വാദം. എന്തായാലും വലിയ പ്രതീക്ഷകളുമായി തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ അവസ്ഥ ഇിനിയെന്താകുമെന്ന് കണ്ടറിയാം.

    <center><iframe width="100%" height="315" src="//www.youtube.com/embed/StphRCLkx6Q" frameborder="0" allowfullscreen></iframe></center>

    English summary
    A Jaipur court directed the police to register a case against the filmmaker along with actors Ranveer Singh and Deepika Padukone in connection with the content or Ram Leela.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X