»   » ഭാരമേറിയ ആടയാഭരണങ്ങളും വസ്ത്രവും, ദീപികയുടെ കഴുത്തുളുക്കി, പത്മാവതി ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചു !!

ഭാരമേറിയ ആടയാഭരണങ്ങളും വസ്ത്രവും, ദീപികയുടെ കഴുത്തുളുക്കി, പത്മാവതി ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചു !!

നായികയ്ക്ക് കഴുത്ത് വേദന, കാരണം കേട്ടാല്‍ മൂക്കത്ത് വിരല്‍ വെയ്ക്കും, പത്മാവതി ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചു.

Written by: Nihara
Subscribe to Filmibeat Malayalam

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി ഷൂട്ടിനിടയില്‍ ആക്രമണമുണ്ടായതും ചിത്രീകരണം നിര്‍ത്തിവെച്ചതുമൊക്കെ നേരത്തെ വാര്‍ത്തയായിരുന്നു. ഇതില്‍ പ്രതിഷേധവുമായി താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കാര്യം മറ്റൊന്നുമല്ല വീണ്ടും ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഇത്തവണ വിചിത്രമായൊരു കാരണമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്. നായികയായി അഭിനയിക്കുന്ന ദീപിക പദുക്കോണിന്റെ കഴുത്തുളുക്കിയതിനാലാണ് ഷൂട്ട് നിര്‍ത്തി വെച്ചിട്ടുള്ളത്. ഭാരമേറിയ വസ്ത്രങ്ങളും ആടയാഭരണങ്ങളും അണിഞ്ഞതിനാലാണ് താരത്തിന്‍റെ കഴുത്തുളക്കിയത്.

ഭാരം താങ്ങാന്‍ കഴിയുന്നില്ല

നായികയുടെ കഴുത്തുളുക്കി

പത്മാവതിയില്‍ റാണി പത്മാവതിയായാണ് ദീപിക പദുക്കോണ്‍ വേഷമിടുന്നത്. ഭാരമേറിയ ആടയാഭരണങ്ങളും വസ്ത്രവുമണിഞ്ഞ് അഭിനയിക്കുന്നതിനിടയിലാണ് താരത്തിന്റെ കഴുത്ത് ഉളുക്കിയത്.

ആക്രമണം കാരണം

നേരത്തെയും ചിത്രീകരണം നിര്‍ത്തി വെച്ചിരുന്നു

സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണി സേനയാണ് സംവിധായകനെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പൂരിലെ സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തത്.

ആക്രമണത്തിനെതിരെ പ്രതിഷേധം

പ്രമുഖ താരം ജാതിവാല്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചു

സമുദായത്തെ മോശമാക്കി ചിത്രീകരിക്കുവെന്നാരോപിച്ചാണ് പതമാവതി ഷൂട്ടിങ്ങ് സെറ്റും സംവിധായകനെയും ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബോളിവുഡ് താരമായ സുശാന്ത് ട്വിറ്റര്‍ പേജില്‍ നിന്നും തന്റെ പേരിനൊപ്പമുള്ള രാജ്പുത് ഒഴിവാക്കിയത്. എംഎസ് ധോനി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ ധോനിയായി വേഷമിട്ടത് സുശാന്താണ്. പത്മാവതി ആക്രമണത്തെക്കുറിച്ച് ഹൃദയഭേദകം എന്നാണ് താരം ട്വീറ്റ് ചെയതിട്ടുള്ളത്.

ദീപികയ്ക്കൊപ്പം ഷാഹിദ് കപൂറും

റാണിപത്മിനിയായി ദീപിക പദുക്കോണ്‍

1903 ല്‍ ചിത്തോറിലെ രാജ്ഞിയായിരുന്ന റാണി പത്മിനിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ്ങ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ആക്രമണം കാരണം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

English summary
Deepika Padukone suffering neck pain Padmavati shooting postponed.
Please Wait while comments are loading...

Malayalam Photos

Go to : More Photos