Don't Miss!
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Lifestyle ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ തോഴിയായി ദീപിക പദുകോണ്‍
ലഭിച്ചത് അതി ഗംഭീരമായ തുടക്കം കിംഗ് ഖാനൊപ്പം. എന്നിട്ടോ അഭിനയ ശേഷിയില്ല, ഭാഗ്യമില്ല...ഈ നായിക പണിയില്ലാതെ കുറേ നാള് വീട്ടിലിരുന്നു. പക്ഷേ തോല്പ്പിയ്ക്കാന് നില്ക്കുന്നവരോട് പരാജയപ്പെടാന്‍ അവര്‍ തയ്യാറായിരുന്നില്ല. മുങ്ങിത്താഴുന്നവന് കിട്ടുന്ന കച്ചി തുരുമ്പെന്ന പോലെ കൈവന്ന ചിത്രങ്ങളെല്ലാം ഗംഭീരമാക്കി. കൊമേഴ്സ്യല്‍ സിനിമയുടെ അവിഭാജ്യഘടകമായി. ഇപ്പോള്‍ ഈ നായിക അഭിനയിക്കുന്ന ചിത്രങ്ങള്‍ 100 കോടിയിലധികം നേടുന്നു. ആരാണ് ആ നായികയെന്നല്ലേ. ദീപിക പദുകോണ്‍.
ആരും പരാജയപ്പെട്ട് പോകുന്നിടത്ത് അസാധ്യമായ തന്റേടത്തോടെ വിധിയെ തന്റെ കൈപ്പിടിയിലൊതുക്കിയ നടി. അവസാനമായി പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയറും 100 ക്രോര്‍ ക്ളബ്ബില്‍ കടന്നതോടെ ദീപിക ബോളിവുഡിന്റെ 100 കോടി രാശിയായി. വെറുതെ കൈവന്നതല്ല ഈ ഭാഗ്യങ്ങളൊന്നും ദീപികയെത്തേടി. തോല്‍ക്കില്ലെന്നുറച്ച അവരുടെ മനസ് തന്നെയാണ് അതിന് കാരണം. അറിയാം ദീപികയെന്ന വളരെ ബോള്‍ഡായ....എന്നാല്‍ സെന്‍സിറ്റീവായ...സ്മര്ട്ടായ നായികയെ
ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ
ഓംശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം മികച്ച തുടക്കമാണ് ദീപികയ്ക്ക് ലഭിച്ചത്. എന്നാല്‍ തുടര്‍ന്ന് അവസരങ്ങള്‍ ലഭിയ്ക്കാതെയായി. തുരുക്കി പറഞ്ഞാല്‍ പണി ഇല്ലാതം വീട്ടിലിരിപ്പായി. എന്നാല്‍ പിന്നീട് കിട്ടിയ ചിത്രങ്ങളിലെല്ലാം നല്ല പ്രകടനം കാഴ്ചവച്ച് ദീപിക തിരിച്ച് വരവ് നടത്തി. ഈ നായിക അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും നൂറു കോടിയിലധികം രൂപയുടെ വരുമാനം. കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഈ നടി പല ചിത്രങ്ങളിലും. അഭിന്ദനങ്ങളില് പോലും കണ്ണ് നനയുന്ന നായികയാണ്.
ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ
കോക്ക്ടെയില്‍ എന്ന ചിത്രമാണ ്ദീപികയുടെ തലവര മാറ്റിയ ചിത്രങ്ങളിലൊന്ന്. ജീവിതത്തില്‍ വഴിത്തിരിവായതും അഭിനയിക്കാന്‍ ഏറെ ബുദ്ധിമുട്ടിയതും ഈ ചിത്രത്തിലെ കഥാപാത്രമാകാനാണെന്ന് ദീപിക പറയുന്നു. ചിത്രം കോടികള്‍ നേടി ബോക്സോഫീസില്‍ ഹിറ്റായി. സെയ്ഫ് അലിഖാനായിരുന്നു നായകന്
ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ
റേസ് പരമ്പരയിലെ രണ്ടാമത്തെ ചിത്രം. സെയ്ഫിനൊപ്പം ദീപിക വീണ്ടും അഭിനയിച്ച ചിത്രം. 14 ദിവസം കൊണ്ട് പടം നേടിയത് 100 കോടി.
ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ
ബ്രേക്കപ്പിന് ശേഷം തന്റെ പൂര്‍വ കാമുകനായ രണ്‍ബീറിനൊപ്പം ദീപിക വീണ്ടും അഭിനയിച്ച ചിത്രം. ചിത്രം മികച്ച സാമ്പത്തിക വിജയം നേടി
ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ
ഷാരൂഖ് ഖാനൊപ്പം ചെന്നൈ എക്സ്പ്രസ്. ദീപികയെ ബോളിവുഡിലെ ടോപ് നായികയാക്കി.
ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ
ദീപിക എന്ന നടിയുടെ അഭിനയ ശേഷി തെളിയിച്ച മറ്റൊരു ചിത്രം രാം ലീല. നായകന് രണ്‍വീര്‍. സഞ്ജയ് ലീല ബന്‍സാലി ചിത്രം നേടിയത് കോടികള്‍
ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ
റിലീസ് ചെയ്ത് മണിയ്ക്കൂറുകള്‍ക്കകം തന്നെ 100 കോടിയിലധികം നേടി ബോളിവുഡില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു ദീപിക നായികയായ ഹാപ്പി ന്യൂ ഇയര്‍. ചിത്രം ഇപ്പോഴും തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്.
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
-
'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'
-
ജാസ്മിനെ കളിയാക്കി വിടുക എന്ന നമ്പര്‍ ഇട്ടെങ്കിലും ഏറ്റില്ല! ഒടുവില്‍ ബോധം കെട്ടുവീണു, ചില അഭിപ്രായ സത്യങ്ങൾ