Don't Miss!
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രൂപേഷ് പോള്‍ ഫോട്ടോ എടുക്കാന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്ന് ഫ്രഞ്ച് നടി
കാന്‍ ഫെസ്റ്റിലിനെത്തിയ ഫ്രഞ്ച് നടി, മലയാളികൂടെയായ സംവിധായകന് രൂപേഷ് പോളിനോടുള്ള ആരാധന മൂത്ത് സംവിധായകന്റെ മുന്നില്‍ തുണിയിരിഞ്ഞു എന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ താന്‍ രൂപേഷ് പോളിന് മുന്നില്‍ തുണിയുരിഞ്ഞിട്ടില്ലെന്നും, തനിക്ക് രൂപേഷ് പോള്‍ ആരാണെന്ന് പോലും അറിയില്ലെന്നും ഒറോറ നെയ്ഹാസ് തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി
അയാളോടുള്ള ആരാധനമൂത്ത് തുണിയുരിഞ്ഞെന്നത് കള്ളമാണ്. അര്‍ത്ഥ നഗ്നയായി നടക്കാനുള്ള അവകാശത്തിനായി(റൈറ്റ് ഓഫ് ബീയിംഗ് ടോപ്ലെസ്സ്) സമരം ചെയ്യുകയായിരുന്ന ഫെമിനിസ്റ്റായിരുന്നു താന്‍. കാനില്‍ തന്നെ കണ്ടപ്പോള്‍ രൂപേഷ് പോള്‍ അടുത്തു വിളിച്ച് ഒപ്പം നിന്ന് ഫോട്ടോ എടുക്കാമോ എന്ന് ചോദിക്കുകയായിരുന്നു.
മറ്റു പലരെയും പോലെ തന്റെ സ്തനം കണ്ട് ആകര്ഷിച്ചിട്ടാകാം അതെന്നും യുവതി പരിഹസിക്കുന്നുണ്ട്. രൂപേഷ് ഫോട്ടോ എടുക്കാന്‍ സമ്മതം ചോദിച്ചപ്പോള്‍ അനുവദിച്ചതാണ്. രൂപേഷ് പോളിനോട് അവസരം ചോദിക്കാന്‍ താനൊരു നടിയല്ലെന്നും ഒരു വിദ്യാര്‍ഥിനി മാത്രമാണെന്നും അവര്‍ പറയുന്നു. ഒരിക്കല്‍ ഒരു ആര്ട്ടിസ്റ്റാകുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ മനോരമ അടക്കമുള്ളവ നല്കിയ വാര്‍ത്തയില്‍ രൂപേഷ് പോളിന്റെ കാമസൂത്ര കണ്ട് ആകൃഷ്ടയായ നടി രൂപേഷ് പോളിന്റെ മുന്നില്‍ തുണിയുരിഞ്ഞതാണെന്നും അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതായും പറയുന്നു. ഈ വാര്‍ത്ത സത്യമാണെന്ന തരത്തില്‍ രൂപേഷ് പോള്‍ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുമുണ്ട്.