twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അണ്‍ ഫ്രീഡം; സ്വവര്‍ഗാനുരാഗികളുടെ ചിത്രത്തിന് ഇന്ത്യയില്‍ നിരോധനം

    By Gokul
    |

    ദില്ലി: ന്യൂയോര്‍ക്കിനെയും ദില്ലിയേയും ബന്ധിപ്പിച്ചുള്ള ലെസ്ബിയന്‍ ലവ് സ്‌റ്റോറിയെക്കുറിച്ച് പറയുന്ന അണ്‍ ഫ്രീഡം എന്ന സിനിമയ്ക്ക് ഇന്ത്യയില്‍ നിരോധനം. ലസ്ബിയന്‍ പ്രണയത്തിന്റെ അതിപ്രസരമുള്ളതുകൊണ്ടാണ് ചിത്രം നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്തോ അമേരിക്കന്‍ സംവിധായകന്‍ രാജ് അമിത് കുമാര്‍ ഫയ്‌സ് അഹമദ് ഫയ്‌സിന്റെ 'യെ ദഘ് ദഘ് ഉജാലാ' എന്ന കവിതയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മിച്ച ചിത്രമാണിത്.

    ബിഗ് സ്‌ക്രീന്‍ സംവിധായകനെന്ന നിലയില്‍ രാജ് അമിതിന്റെ അരങ്ങേറ്റം കൂടിയാണിത്. ചിത്രത്തെ ഇന്ത്യയില്‍ നിരോധിച്ചത് നീതീകരിക്കാനാകാത്തതാണെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രം നിരോധിക്കുന്നതിനു പകരം സെന്‍സര്‍ബോര്‍ഡ് പരിശോധനയ്ക്കുശേഷം ഏതെങ്കിലും ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ അവ ചൂണ്ടിക്കാട്ടുകയും ചിത്രത്തിന് അനുയോജ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

    un-freedom

    ആദില്‍ ഹുസൈന്‍, വിക്ടര്‍ ബാനര്‍ജി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ പ്രമേയം കൊണ്ടും ചര്‍ച്ചചെയ്യപ്പെട്ട സിനിമകൂടിയാണ് അണ്‍ ഫ്രീഡം. അതേസമയം, ചിത്രം ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നു.

    സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ്. സെന്‍സര്‍ ബോര്‍ഡിന്റെ എക്‌സാമിനേഷന്‍ കമ്മിറ്റി ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ എക്‌സാമിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം ശരിവെക്കുകയാണ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയ്തത്. ചിത്രം പരിശോധിച്ച് ആവശ്യമായ ഭാഗങ്ങള്‍ നീക്കം ചെയ്തശേഷം പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.

    English summary
    Homosexuality movie 'Un-Freedom' banned in India
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X