twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയ സിനിമയില്‍ ഋത്വിക് റോഷന്‍ നഗ്നനായെത്തുന്നു

    By Gokul
    |

    മുംബൈ: പികെ സിനിമാ പോസ്റ്ററില്‍ നഗ്നായിഎത്തി ബോളിവുഡ് സൂപ്പര്‍ താരം ആമിഖാന്‍ ഞെട്ടിച്ചതിന് പിന്നാലെ മറ്റൊരു താരം ഋത്വിക് റോഷനും അതേമാര്‍ഗം പിന്തുടരുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ജോ ദാരോ എന്ന സിനിമയിലാണ് ഋത്വിക് പ്രേക്ഷകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍.

    മോഹന്‍ജോ ദാരോ കാലഘട്ടത്തിലെ കഥയാണ് അശുതോഷ് ഗൊവരിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിന് ഇണങ്ങുന്ന രീതിയിലായിരിക്കും ഋത്വിക്കിന്റെ വേഷം. സ്വകാര്യ ഭാഗങ്ങള്‍ മാത്രം മറച്ചുകൊണ്ടാണ് അക്കാലത്ത് ജനങ്ങള്‍ ജീവിച്ചുവന്നത്. അതേ തരത്തിലുള്ള വേഷം തന്നെയാകും ഋത്വിക്കിന്റെതും.

    hrithik-roshan

    നടന്‍ പൂര്‍ണ നഗ്നനാകുമോ എന്ന കാര്യം വ്യക്തമല്ല. പൂജ ഹെഡ്‌ഗെയാണ് ചിത്രത്തില്‍ ഋതിക്കിന്റെ നായിക. യുവ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഒട്ടേറെ ഗ്ലാമര്‍ രംഗങ്ങള്‍ സിനിമയിലുണ്ടാകുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്ക പ്രധാന ലൊക്കേഷനായ സിനിമ ജനുവരി 27ന് ഗുജറാത്തിലാണ് ഷൂട്ടിങ് തുടങ്ങിയത് അടുത്തവര്‍ഷം ഓഗസ്തില്‍ റിലീസിന് തയ്യാറാകുമെന്നാണ് വിവരം.

    സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സ്വദേശ്, ലഗാന്‍, ജോധാ അക്ബര്‍ എന്നീ ചിത്രങ്ങളൊരുക്കിയ അശുതോഷ് ഗൊവരിക്കര്‍ മറ്റൊരു കാലഘട്ടത്തെ പുനരവതരിപ്പിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയെ കാത്തിരിക്കുന്നത്. കബീര്‍ ബേദിയാണ് വില്ലന്‍ വേഷത്തില്‍. പതിവുപോലെ എആര്‍ റഹ്മാനാണ് ചിത്രത്തിന് ഈണമിടുന്നത്.

    English summary
    Hrithik Roshan to do an Aamir Khan for Mohenjo Daro
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X