twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉള്ളില്‍ കടലോളം സ്‌നേഹമുണ്ട്... ഒരച്ഛനാവണമെന്ന അതിയായ ആഗഹവും; കരണ്‍ ജോഹര്‍!

    കരണിന്റെ ജീവചരിത്രം ആന്‍ അണ്‍ സ്യൂട്ടബിള്‍ ബോയില്‍ കരണ്‍ തന്റെ ലൈംഗിക സ്വത്വത്തെ കുറിച്ച് പരോക്ഷമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്.

    By Pratheeksha
    |

    കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡിലെ ഹിറ്റ് മേക്കര്‍ കരണ്‍ ജോഹറിന്റെ ജീവചരിത്രമായ 'ആന്‍ അണ്‍ സ്യൂട്ടബിള്‍ ബോയ്' ആയിരുന്നു മാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയം. കരണിന്റെ ലൈംഗിക സ്വത്വത്തെ കുറിച്ചും കജോളുമായുള്ള സൗഹൃദം തകര്‍ന്നതിനെ കുറിച്ചുമെല്ലാം സംവിധായകന്‍ പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

    ആന്‍ അണ്‍ സ്യൂട്ടബിള്‍ ബോയ് പ്രകാശന സമയത്ത് എഴുത്തുകാരി ശോഭാ ഡേയുമായുളള സംഭാഷണത്തിലാണ് കരണ്‍ ജോഹര്‍ മറ്റൊരു കാര്യം വ്യക്തമാക്കിയത്. തന്റെയുള്ളില്‍ കടലോളം സ്നേഹമുണ്ടെന്നും തനിക്ക് ഒരു രക്ഷിതാവാകാനുള്ള അതിയായ ആഗ്രഹമുണ്ടെന്നുമാണ് നടന്‍ പറഞ്ഞത്. അഞ്ചു വര്‍ഷ മുന്‍പ് പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ സെറ്റിലാണ് തനിക്കാ ഒരു ഫീല്‍ ആദ്യമായി അനുഭവപ്പെട്ടതെന്നും കരണ്‍ പറയുന്നു..

    ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്

    ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്

    കരണിന്റെ ജീവചരിത്രം ആന്‍ അണ്‍ സ്യൂട്ടബിള്‍ ബോയില്‍ കരണ്‍ തന്റെ ലൈംഗിക സ്വത്വത്തെ കുറിച്ച്് പരോക്ഷമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്്്്്. 25 വര്‍ഷത്തോളം നീണ്ട നടി കജോളുമായുളള സൗഹൃദം തകരാനുണ്ടായ കാരണത്തെ കുറിച്ചും കരണ്‍ വ്യക്തമാക്കുന്നു

    തന്റെയുള്ളില്‍ ഒരു കടലോളം സ്‌നേഹമുണ്ട്

    തന്റെയുള്ളില്‍ ഒരു കടലോളം സ്‌നേഹമുണ്ട്

    തന്റെയുളളില്‍ കടലോളം സ്‌നേഹമുണ്ടെന്നും തനിക്ക് ഒരു രക്ഷിതാവാകാനുള്ള അതിയായ ആഗ്രഹമുണ്ടെന്നുമാണ് കരണ്‍ ശോഭാ ഡേയ്ുമായുളള സംഭാഷണത്തില്‍ വ്യക്തമാക്കിയത്.

    വിവാഹം, പ്രണയം എന്നൊന്നുമല്ല ഉദ്ദേശിക്കുന്നത്,

    വിവാഹം, പ്രണയം എന്നൊന്നുമല്ല ഉദ്ദേശിക്കുന്നത്,

    പ്രണയ ബന്ധത്തിലേര്‍പ്പെടുക, വിവാഹം കഴിക്കുക എന്നതുമൊന്നുമല്ല സ്‌നേഹമുണ്ട എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

     അത് വാത്സല്യമാവാം

    അത് വാത്സല്യമാവാം

    തന്റെയുളളിലുള്ള സ്‌നേഹം നല്‍കണമെങ്കില്‍ അതു വിവാഹമോ ,പ്രണയമോ സംഭവിക്കണമെന്നൊന്നുമില്ല. അതു വാത്സ്യമാവാമെന്നു കരണ്‍ പറയുന്നു. അത് അമ്മയോടുളള ,സുഹൃത്തുക്കളോടൊക്കെയുള്ള സ്‌നേഹവുമാവാം.

    സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ സെറ്റില്‍ നിന്നു തുടങ്ങിയത്

    സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ സെറ്റില്‍ നിന്നു തുടങ്ങിയത്

    അഞ്ചു വര്‍ഷം മുന്‍പ് താന്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ സെറ്റില്‍ വച്ചാണ് തനിക്ക് ആ ഒരു മാനസികാവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയതെന്നു കരണ്‍ പറയുന്നു. അന്നുമുതല്‍ തന്റെ ഉള്ളില്‍ നിറയുന്നത് വാത്സല്യമാണ്...

    ചിത്രത്തിലെ താരങ്ങളോടുള്ള അടുപ്പം

    ചിത്രത്തിലെ താരങ്ങളോടുള്ള അടുപ്പം

    സ്റ്റുഡന്റ് ഓഫ് ദി ഇയറിലെ താരങ്ങളായ ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍ എന്നിവരോട് താനിപ്പോഴും വാത്സല്യത്തിലാണ് പെരുമാറുന്നതെന്നു കരണ്‍ പറയുന്നു. മൂവരെയും ഇടയ്ക്ക് ഫോണില്‍ വിളിച്ച് വിവരങ്ങളന്വേഷിക്കും.

    English summary
    I would like to be a parent. I dont know in what capacity, I dont know how its going to happen, I dont have answers to those questions. But I do feel the need because I have love to offer," Johar told reporters.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X