twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉദ്ഘാടനത്തിന് സല്‍മാന്‍ ഖാന്റെ ചാര്‍ജ് 3.5 കോടി രൂപ

    By Gokul
    |

    മുംബൈ: ബോളിവുഡില്‍ അടുത്തിടെ തൊട്ടതെല്ലാം നൂറുകോടി കടത്തുന്ന സല്‍മാന്‍ ഖാന്‍ പരിപാടികള്‍ക്കുള്ള തന്റെ ചാര്‍ജും കുത്തനെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ലണ്ടനിലുള്ള ഒരു ഇന്ത്യന്‍ കുടുംബം സല്‍മാന്‍ഖാനെ ഒരു ഉദ്ഘാടനത്തിനായി ക്ഷണിച്ചപ്പോള്‍ 3.5 കോടി രൂപയാണ് തന്റെ പ്രതിഫലം എന്നറിയിച്ചത്രെ. തങ്ങള്‍ ലണ്ടനില്‍ പുതുതായി പണികഴിപ്പിച്ച ബാങ്ക്വറ്റ് ഹാള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇന്ത്യന്‍ കുടുംബം സല്‍മാന്‍ ഖാനെ ക്ഷണിച്ചത്.

    രണ്ടു ദിവസം നീളുന്നതാണ് പരിപാടി. ഇതിനായി 3 കോടി രൂപയും. തന്റെയും സഹായികളുടെയും യാത്ര ചിലവിനായി 50 ലക്ഷവുമാണ് ആവശ്യപ്പെട്ടത്. മാത്രമല്ല. എത്രയും പെട്ടെന്ന് പരിപാടി നടത്തണമെന്നും സല്‍മാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇത്രയും കൂടുതല്‍ തുക ആവശ്യപ്പെട്ട വിവരം വാര്‍ത്തയായതോടെ സല്‍മാന്‍ ഖാന്റെ വക്താവ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

    salman-khan

    ലണ്ടനില്‍ സല്‍മാന്‍ ഖാന് വന്‍ ആരാധകക്കൂട്ടമുണ്ട്. ഇതിനാലാണ് സല്‍മാനെ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ കുടുംബം അറിയിച്ചു. ഏറ്റവും അടുത്ത ദിവസം ഉദ്ഘാടനം നടത്തണമെന്നാണ് സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അടുത്തമാസം പരിപാടി നടത്താനാണ് സംഘാടകരുടെ ആലോചന. സല്‍മാനെ കൊണ്ടുവരുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ലെന്നാണ് വിവരം.

    ബോളിവുഡില്‍ തുടര്‍ച്ചയായി 7 സിനിമകള്‍ 100 കോടിരൂപ കലക്ഷന്‍ നേടിയ റെക്കോര്‍ഡ് സല്‍മാന്‍ ഖാനുണ്ട്. ഒടുവില്‍ റിലീസ് ചെയ്ത കിക്ക് 400 കോടി കലക്ഷനും നേടി മുന്നേറുകയാണ്. ഇതോടെ തന്റെ പ്രതിഫലവും സല്‍മാന്‍ കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. കരണ്‍ ജോഹറിന്റെ ഒരു സിനിമയ്ക്ക് 150 കോടിരൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്.

    English summary
    For Inauguration Salman Khan Demands Rs 3.5 Crore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X