twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകളുടെ ബ്രാ സമൂഹത്തിന് ഭീഷണിയോ, എന്താണ് അശ്ലീലം; കങ്കണ ചോദിയ്ക്കുന്നു

    By Rohini
    |

    ഉഡ്ത പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സെന്‍സര്‍ ബോര്‍ഡും തമ്മില്‍ ഇപ്പോള്‍ കടുത്ത പോരാട്ടം നടന്നുകൊണ്ടിരിയ്ക്കുകയാണ്. അശ്ലീലമെന്നും വയലന്റ്‌സ് എന്നും മറ്റുമൊക്കെ പറഞ്ഞ് ചിത്രത്തിലെ 13 രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യ്ക്കുകയും എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

    ഇതിനെതിരെ ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്ത് വന്നിരിയ്ക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് ക്വീന്‍, കങ്കണയും റാണത്തും. തന്റെ ചിത്രത്തിനും ഇത്തരത്തില്‍ സെല്‍സര്‍ ബോര്‍ഡിന്റെ അനാവശ്യ ഇടപെടല്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കങ്കണ പറയുന്നു.

    ക്വീന്‍ എന്ന ചിത്രത്തില്‍

    സ്ത്രീകളുടെ ബ്രാ സമൂഹത്തിന് ഭീഷണിയോ, എന്താണ് അശ്ലീലം; കങ്കണ ചോദിയ്ക്കുന്നു

    ക്വീന്‍ എന്ന ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയ അനാവശ്യ ഇടപെടലിനെതിരെ കങ്കണ റാണത്ത് തുറന്നടിച്ചു.

    ഏത് രംഗം?

    സ്ത്രീകളുടെ ബ്രാ സമൂഹത്തിന് ഭീഷണിയോ, എന്താണ് അശ്ലീലം; കങ്കണ ചോദിയ്ക്കുന്നു

    ചിത്രത്തില്‍ ഒരിടത്ത് എന്റെ ബ്രാ കട്ടിലില്‍ കിടക്കുന്നത് ഒരു കുട്ടി കാണുന്ന രംഗമുണ്ട്. ആ സീനില്‍ നിന്നും ബ്രാ നീക്കണമെന്നും അത് വൃത്തികേടാണെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞുവത്രെ. ഇക്കാര്യം തന്നോട് പറഞ്ഞത് സംവിധായകനാണെന്നും നടി വ്യക്തമാക്കി

    എന്താണ് അശ്ലീലമുള്ളത്

    സ്ത്രീകളുടെ ബ്രാ സമൂഹത്തിന് ഭീഷണിയോ, എന്താണ് അശ്ലീലം; കങ്കണ ചോദിയ്ക്കുന്നു

    ഒരു നടി എന്ന നിലയില്‍ ബ്രാ സമൂഹത്തിന് ഭീഷണിയാകുന്ന വസ്തുവാണെന്ന് എനിക്ക് തോന്നുന്നില്ല. സ്ത്രീകളുടെ ബ്രായില്‍ എന്താണ് അശ്ലീലമുള്ളത് എന്ന് കങ്കണ ചോദിയ്ക്കുന്നു.

    ഇതിവിടെ അവസാനിക്കണം

    സ്ത്രീകളുടെ ബ്രാ സമൂഹത്തിന് ഭീഷണിയോ, എന്താണ് അശ്ലീലം; കങ്കണ ചോദിയ്ക്കുന്നു

    സിനിമ എന്ന് പറയുന്നത് സമഗ്രമായ വിശകലനമാണ്. അതിന് നമുക്ക് സ്വാതന്ത്ര്യം ആവശ്യമാണ്. ഇത് ഇവിടം കൊണ്ട് അവസാനിക്കുമെന്നാണ് വിചാരിയ്ക്കുന്നത് - കങ്കണ പറഞ്ഞു

    ക്വീന്‍ എന്ന ചിത്രം

    സ്ത്രീകളുടെ ബ്രാ സമൂഹത്തിന് ഭീഷണിയോ, എന്താണ് അശ്ലീലം; കങ്കണ ചോദിയ്ക്കുന്നു

    2014 ല്‍ പുറത്തിറങ്ങിയ ക്വീന്‍ ബോളിവുഡില്‍ ഹിറ്റായിരുന്നു. ഈ ചിത്രത്തിലൂടെ കങ്കണയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ആ വര്‍ഷത്തെ മികച്ച ചിത്രവും ക്വീന്‍ ആയിരുന്നു.

    English summary
    Actress Kangana Ranaut, who is never seen shying away from raising her voice on issues she feels strongly about, spoke her heart out on the Udta Punjab controversy, finally.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X