» 

വിവാഹത്തിന് പാര; ജ്യോതിഷിയ്ക്ക് കരീനയുടെ നോട്ടീസ്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

Kareena Kapoor
സെയ്ഫ് അലി ഖാനെ വിവാഹം ചെയ്താല്‍ അതിന്റെ അവസാനം ഡൈവോഴ്‌സ് ആയിരിക്കുമെന്ന് പ്രവചിച്ച ജ്യോതിഷിയ്ക്ക് വക്കീല്‍ നോട്ടീസ്. സെയ്ഫും കരീനയും ചേര്‍ന്നാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.

സെയ്ഫിനെ വിവാഹം ചെയ്താലും ബന്ധം അധികം നാള്‍ നീണ്ടു നില്‍ക്കില്ലെന്ന് കാണിച്ച് ജ്യോതിഷി 2008ല്‍ കരീനയ്ക്ക് കത്തയച്ചിരുന്നു. കത്ത് വായിച്ചതിനെ തുടര്‍ന്ന് കരീനയുടെ കുടുംബാംഗങ്ങള്‍ക്ക് മനംമാറ്റമുണ്ടാവുകയും 2009ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹത്തില്‍ നിന്ന് അവര്‍ പിന്‍മാറുകയും ചെയ്തു.

എന്നാല്‍ ഇതുകൊണ്ടൊന്നും പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ സെയ്‌ഫോ കരീനയോ തയ്യാറായില്ല. ആരൊക്കെ എതിര്‍ത്താലും തങ്ങള്‍ വിവാഹിതരാവുമെന്നാണ് ഇരുവരും പറയുന്നത്. ഒക്ടോബര്‍ 16ന് സെയ്ഫ്-കരീന വിവാഹം നടക്കുമെന്നാണ് അറിയുന്നത്. ഈ അവസരത്തില്‍ വിവാഹം മുടക്കാനായി ഇതുപോലുള്ള കത്തുകളയക്കരുതെന്നും അഥവാ വിവാഹം മുടങ്ങിപ്പോയാല്‍ അതുമൂലമുണ്ടാകുന്ന മുഴുവന്‍ നഷ്ടവും ജ്യോതിഷി നല്‍കേണ്ടി വരുമെന്നും ഇരുവരും നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ട്.

Read more about: kareena kapoor, saif ali khan, marriage, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, വിവാഹം
English summary
Kareena Kapoor has allegedly sent a legal notice to Parbhani based astrologer for causing hurdles and obstacles in her marriage with Nawab of Pataudi, Saif Ali Khan
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos