twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    20 വര്‍ഷങ്ങള്‍ക്കുശേഷം ദില്‍വാലെ ദുല്‍ഹനിയ പ്രദര്‍ശനം നിര്‍ത്തി

    By Gokul
    |

    മുംബൈ: തുടര്‍ച്ചയായി 20 വര്‍ഷം പ്രദര്‍ശനം നടത്തിയശേഷം ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന ചിത്രം മറാത്തെ മന്ദിര്‍ തിയേറ്ററില്‍ നിന്ന് വിടവാങ്ങി. ഏറ്റവും കൂടുതല്‍ കാലം ഒരേ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രമെന്ന ഖ്യാതിക്കുശേഷമാണ് സിനിമയുടെ പ്രദര്‍ശനം നിര്‍ത്താന്‍ തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്.

    1995 ഒക്ടോബര്‍ 20ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യയിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റുകളിലൊന്നായാണ് വിലയിരുത്തുന്നത്. ഷാരൂഖ് ഖാനും കോജോളും നായികാ നായകന്മാരായി തകര്‍ത്തഭിനയിച്ച സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിക്കുകയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസും അറിയിച്ചു.

    ddlj

    നേരത്തെ ഒക്ടോബറില്‍ ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിപ്പിക്കാന്‍ മറാത്തെ മന്ദിര്‍ തിയേറ്റര്‍ ഉടമ തീരുമാനിച്ചിരുന്നെങ്കിലും യഷ് രാജ് ഫിലിംസിന്റെ അഭ്യര്‍ത്ഥനമൂലം പ്രദര്‍ശനം തുടരുകയായിരുന്നു. ഇതോടെ ഡിസംബറില്‍ ചിത്രം ആയിരം ആഴ്ച പിന്നിട്ടു. എന്നാല്‍ മറ്റു സിനിമകള്‍ പ്രദര്‍ശിപ്പിക്കാനായി ഡിഡിഎല്‍ജെയുടെ പ്രദര്‍ശന സമയം രാവിലെ 9.15 ലേക്ക് മാറ്റി.

    തിയേറ്റര്‍ ജോലിക്കാര്‍ക്ക് അമിതഭാരം വന്നതോടെ 1009 ആഴ്ചയ്ക്കുശേഷം സിനിമയുടെ പ്രദര്‍ശനം നിര്‍ത്താന്‍ അന്തിമ തീരുമാനത്തിലെത്തുകയായിരുന്നു. ഇത്രയും ആഴ്ചകള്‍ ഒരേ തിയേറ്ററില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് അചിന്ത്യമാണ്. യഷ് രാജ് ഫിലിംസിന്റെ സാമ്പത്തിക സഹായത്തോടെയാണ് മറാത്തെ മന്ദിര്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

    English summary
    Maratha Mandir Screens Last Show of Dilwale Dulhania Le Jayenge
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X