» 

ബച്ചനെ വച്ച് ചിത്രമെടുക്കാന്‍ പൃഥ്വിരാജ്

Posted by:

സ്‌ക്രീനിലെന്ന പോലെ ക്യാമറയ്ക്ക് പിന്നിലുള്ള കാര്യങ്ങളിലും തനിയ്ക്ക് താല്‍പര്യമുണ്ടെന്ന് നടന്‍ പൃഥ്വിരാജ് പലവട്ടം പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് സിനിമയെന്ന ഒരു സിനിമാ നിര്‍മ്മാണക്കമ്പനി ഉണ്ടാക്കി സിനിമകള്‍ നിര്‍മ്മിച്ചും അയാളും ഞാനും തമ്മില്‍ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയുമെല്ലാം ഭാവിയില്‍ സിനിമയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള തയ്യാറെടുപ്പുകള്‍ അഭിനയത്തിരക്കുകള്‍ക്കിടെ പൃഥ്വി നടത്തിയിട്ടുണ്ട്.

തനിയ്‌ക്കൊരു ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇ്‌പ്പോള്‍ ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടുവരുന്ന പൃഥ്വി സംവിധാനമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യ ചുവടുവെയ്‌പെന്ന നിലയ്ക്കാണ് അയാളും ഞാനും തമ്മില്‍ എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. അമിതാഭ് ബച്ചനെ വച്ച് തനിയ്ക്കീ ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൃഥ്വി.

Prithviraj and Amitabh Bachan

അടുത്തിടെ മാധ്യമങ്ങളോട് ഇക്കാര്യം അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം ഞാന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഈ ചിത്രം മറ്റാരും സ്വന്തമാക്കാതിരിക്കാനാണ് നേരത്തേ തന്നെ ഞാനതിന്റെ അവകാശം സ്വന്തമാക്കിയത്. അതിന്റെ റീമേക്ക് സ്വന്തമായി സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം. ഇനി അതിനെക്കുറിച്ച് ആലോചിയ്ക്കണം- പൃഥ്വി പറഞ്ഞു.


ബോളിവുഡില്‍ ഞാന്‍ ചിലരെയെല്ലാം ഈ ചിത്രം കാണിച്ചിട്ടുണ്ട്. അവര്‍ക്കും എന്നെപ്പോലെ ഈ പ്രൊജക്ടില്‍ താല്‍പര്യം തോന്നിയാല്‍ അത് യാഥാര്‍ത്ഥ്യമാകും. ചിത്രത്തിന്റെ തിരക്കഥ ഞാന്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴി മാറ്റം ചെയ്തിട്ടുണ്ട്, അധികം വൈകാതെ അത് അമിതാഭ് ബച്ചനെ കാമിയ്ക്കും- പൃഥ്വി പറഞ്ഞു.


ചലച്ചിത്രലോകത്ത് അധികം പരീക്ഷിക്കപ്പെടാത്ത ഒരു വിഷയമായിരുന്നു അയാളും ഞാനും തമ്മില്‍ എന്ന ചിത്രം കൈകാര്യം ചെയ്ത്. പൃഥ്വിയ്ക്കും പ്രതാപ് പോത്തനും ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത ഈ ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യാന്‍ പൃഥ്വിരാജിന് കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം.

Read more about: prithviraj, ayalum njanum thammil, amitabh bachchan, director, remake, hindi, പൃഥ്വിരാജ്, അയാളും ഞാനും തമ്മില്‍, ഹിന്ദി, റീമേക്ക്, അമിതാഭ് ബച്ചന്‍, സംവിധായകന്‍
English summary
Prithviraj, has expressed his wish to direct a Hindi film on few recent occasion. Now, he has taken the first step in that direction.
Please Wait while comments are loading...

Malayalam Photos

Go to : More Photos