»   »  വിമര്‍ശിച്ചവരെല്ലാം ആ ട്വീറ്റ് ആസ്വദിക്കുകയായിരുന്നെന്ന് രാം ഗോപാല്‍ വര്‍മ്മ

വിമര്‍ശിച്ചവരെല്ലാം ആ ട്വീറ്റ് ആസ്വദിക്കുകയായിരുന്നെന്ന് രാം ഗോപാല്‍ വര്‍മ്മ

തന്റെ ട്വീറ്റുകള്‍ക്ക് വിമര്‍ശനം ഉന്നയിച്ചവരാണ് അത് ഏറ്റവും കൂടുതല്‍ ആസ്വദിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്.

Posted by:
Subscribe to Filmibeat Malayalam

ഗോപാല്‍ വര്‍മ്മ തന്റെ ട്വീറ്റുകള്‍ കൊണ്ട് വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിയിരിക്കുന്നയാളാണ്. വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിട്ട ട്വീറ്റ് വന്‍ വിവാദങ്ങള്‍ വരുത്തിവെച്ചിരുന്നു.

തുടര്‍ന്ന് വീണ്ടും രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ട്വീറ്റുകള്‍ക്ക് വിമര്‍ശനം ഉന്നയിച്ചവരാണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്.

രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

ലോക വനിതാ ദിനത്തില്‍ ട്വിറ്ററിലുടെയാണ് സംവിധായകനായ രാംഗോപാല്‍ വര്‍മ്മ ആശംസകള്‍ നേര്‍ന്നത്. സ്ത്രീകളെല്ലാം സണ്ണി ലിയോണിനെ പോലെ ആണുങ്ങളെ സന്തോഷിപ്പിക്കട്ടെ എന്നായിരുന്നു ആശംസകള്‍ക്കൊപ്പം സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ശക്തമായിട്ടുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.

പ്രതികരണവുമായി സണ്ണി ലിയോണും

രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റിനെതിരെ പ്രതികരണവുമായി സണ്ണിയും രംഗത്തെത്തിയിരുന്നു. വാക്കുകള്‍ മാറ്റത്തിന് വഴിയൊരുക്കുമെന്നും അതിനാല്‍ വാക്കുകളുപയോഗിക്കുന്നത് വിവേകത്തോടെയായിരിക്കണമെന്നുമാണ് സണ്ണി പറഞ്ഞത്.

മാപ്പു പറയേണ്ടി വന്നു

സണ്ണി കൂടി സംഭവത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെ സംവിധായകന്‍ സണ്ണിയോട് മാപ്പ്് പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഇതേ സംഭവുമായി വീണ്ടും സംവിധായകന്‍ രംഗത്തെത്തുകയായിരുന്നു.

 

വിമര്‍ശിച്ചവരും ആസ്വദിക്കുന്നു

തന്റെ ട്വീറ്റിനെ വിമര്‍ശിച്ചവരാണ് അത് ഏറ്റവുമതികം ആസ്വദിച്ചതെന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ കണ്ടുപിടുത്തം.

കാപട്യം തുറന്നു കാട്ടി

തന്നെ വിമര്‍ശിച്ചവരെല്ലാം അതെല്ലാം ആസ്വദിക്കുകയായിരുന്നെന്നും അവരുടെ കാപട്യം താനിവിടെ തുറന്നു കാട്ടുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

പിന്തുണയുമായി നടിയുടെ വരവ്

സംവിധായകന് പിന്തുണയുമായി എത്തിയത് നടി രാഖി സാവന്ത് ആയിരുന്നു. നടിയുടെ അഭിപ്രായത്തില്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത് വളരെ ശരിയായിരുന്നു. അത് മാത്രമല്ല സ്ത്രീകള്‍ പ്രത്യേകമായി വീട്ടുജോലികളും മറ്റും പഠിക്കണമെന്നും താരം പറഞ്ഞിരുന്നു.

English summary
Ram Gopal Varma opened up about his Women's Day tweet regarding Sunny Leone by saying that those who claim to be offended actually enjoy it the most.
Please Wait while comments are loading...

Malayalam Photos

Go to : More Photos