»   » മകളെ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കില്ലെന്ന് സജ്ഞയ് ദത്ത്, കാരണം ഇതാണ്‌!

മകളെ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കില്ലെന്ന് സജ്ഞയ് ദത്ത്, കാരണം ഇതാണ്‌!

മക്കള്‍ പഠിച്ച് വലിയ ആളാവുന്നതാണ് വലിയ കാര്യം, അല്ലാതെ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്നുമാണ് സജ്ഞയ് പറയുന്നത്.

Subscribe to Filmibeat Malayalam

തങ്ങള്‍ വന്ന വഴിയിലുടെ തന്നെ മക്കളും ഉന്നതിയിലെക്കെത്തണമെന്ന് പല രക്ഷിതാക്കളും ചിന്തിക്കുക. ഒട്ടുമിക്ക സിനിമതാരങ്ങളും അത് തന്നെയാണ് ചെയ്യാറുള്ളത്. ഇന്ത്യന്‍ സിനിമ നോക്കിയില്‍ കുടുംബം മുഴുവന്‍ സിനിമയില്‍ ഉള്ളവരായിരിക്കും.

ഷാരുഖ് ഖാന്‍, ശ്രീദേവി, സെയ്ഫ് അലി ഖാന്‍ എന്നിവരെല്ലാം മക്കളെക്കുറിച്ച വ്യക്തമായ കാഴ്ചപ്പാട് പുറത്ത് പറഞ്ഞവരാണ്. എന്നാല്‍ ഇവരില്‍ നിന്നും വ്യത്യസ്തമായി തീരുമാനമാണ് സജ്ഞയ് ദത്ത് പറഞ്ഞിരിക്കുന്നത്.

സജ്ഞയ് ദത്തിന്റെ മകളുടെ ആഗ്രഹം

സജ്ഞയ് ദത്തിന്റെ മകള്‍ തൃശാലക്കാണ് ബോളിവുഡില്‍ നായികയായി അഭിനയിക്കാന്‍ ആഗ്രഹം. എന്നാല്‍ മകളുടെ ചുവടുവെപ്പിനെ പൂര്‍ണമായും എതിര്‍ക്കുകയാണ് സജ്ഞയ് ചെയ്തത്.

തൃശാലയുടെ വിദ്യാഭ്യാസം

തൃശാലയുടെ വിദ്യാഭ്യാസത്തിനായി താന്‍ ധാരാളം സമയവും ഊര്‍ജ്ജവുമെല്ലാം ചിലവഴിച്ചിട്ടുണ്ട്.അവളെ നല്ലൊരു കോളേജിലാണ് ചേര്‍ത്തത്. ഫോറന്‍സിക് സയന്‍സ് പ്രത്യേകമായി എടുത്തിരിക്കുകയാണ് തൃശാല. തനിക്ക് വലിയ കാര്യമായി തോന്നുന്നത് അതാണെന്നാണ് സജ്ഞയ് പറയുന്നത്.

അഭിനയം എളുപ്പമല്ല

അഭിനയം എളുപ്പമുള്ള കാര്യമല്ലെന്നാണ് താരം പറയുന്നത്.തൃശാല ഫിലീം ഇന്‍ഡസ്ട്രിയിലേക്ക് കടന്ന് വരികയാണെങ്കില്‍ അവള്‍ക്ക് ഹിന്ദി പഠിക്കേണ്ടി വരും. അമേരിക്കന്‍ ഇംഗ്ലീഷ് കൊണ്ട് ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സജ്ഞയ് പറയുന്നു.

ബോളിവുഡ് സ്വാധീനം ചെലുത്തുന്നു

തനിക്ക് ബോളിവുഡ് സ്വാധീനം ചെലുത്താറുണ്ടെന്ന് തൃശാല പറയുന്നു. എനിക്ക് ഒരു വിധം സിനിമയും അതിലെ പാട്ടും അഭിനയിച്ചവരെയും അറിയാമെന്ന് തൃശാല പറയുന്നു.

വേണ്ട എന്നു പറഞ്ഞാല്‍ അത് വേണ്ട എന്നു തന്നെയാണ്

തന്റെ പിതാവ് ഒരു കാര്യം വേണ്ട എന്നു പറഞ്ഞാല്‍ അതു പിന്നെ മാറ്റി പറയാറില്ലെന്ന് തൃശാല പറയുന്നു. അതിനെക്കുറിച്ച് വേറെരു ചോദ്യം ചോദിക്കാന്‍ പോലും സമ്മതിക്കാറില്ലെന്നും തൃശാല പറയുന്നു.

ഒരുപാട് സ്‌നേഹിക്കുന്നു

തന്റെ പിതാവ് വളരെയധികം സ്‌നേഹം നിറഞ്ഞയാളാണെന്നും തൃശാല പറയുന്നു. അതിനാല്‍ എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമാണെന്നും സജ്ഞയിനെ കുറിച്ച് മകള്‍ പറയുന്നു.

പല കാര്യങ്ങളോടും മത്സരിക്കാറുണ്ട്

എനിക്ക് എതിര്‍പ്പുള്ള കാര്യങ്ങളോട് മത്സരിക്കാറുണ്ടെന്ന് തൃശാല പറയുന്നു. ഞാന്‍ എന്താണോ അതുപോലെയിരിക്കാനാണ് ആഗ്രഹമെന്നും തൃശാല പറയുന്നു.

English summary
In a recent interview to a daily, Sanjay Dutt revealed that he does not want his daughter Trishala to become an actress.
Please Wait while comments are loading...

Malayalam Photos

Go to : More Photos