»   » ഷാറൂഖ് ഖാന് ഈ നടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടമല്ലത്രേ..നടിയുടെ മെസേജുകളെല്ലാം താരം അവഗണിക്കുന്നു

ഷാറൂഖ് ഖാന് ഈ നടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടമല്ലത്രേ..നടിയുടെ മെസേജുകളെല്ലാം താരം അവഗണിക്കുന്നു

ബോളിവുഡിലെ ഒന്നാം നിര നടിമാരായ ദീപിക പദുകോണ്‍,അനുഷ്‌ക്ക ശര്‍മ്മ,ആലിയ ഭട്ട് എന്നിവര്‍ക്കെല്ലാം കിങ് ഖാന്‍ ഷാറൂഖിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

Written by: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഒന്നാം നിര നടിമാരായ ദീപിക പദുകോണ്‍,അനുഷ്‌ക്ക ശര്‍മ്മ, ആലിയ ഭട്ട് എന്നിവര്‍ക്കെല്ലാം കിങ് ഖാന്‍ ഷാറൂഖിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ എല്ലാവര്‍ക്കും ഈ ഭാഗ്യം ലഭിക്കണമെന്നില്ല.

ഒരു നടിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഷാറൂഖ് ഇഷ്ടപ്പെടുന്നില്ലെന്നില്ലെന്നാണു വാര്‍ത്ത. നടിയുടെ മെസേജുകളെല്ലാം ഷാറൂഖ് അവഗണിക്കുന്നു. ആരാണീ നടി..

കത്രീന കൈഫ്

ആനന്ദ് എല്‍ റായിയുടെ അടുത്ത ചിത്രത്തില്‍ ഷാറൂഖ് നായകന്‍

സംവിധായകന്‍ ആനന്ദ് എല്‍ റായുടെ അടുത്ത ചിത്രത്തില്‍ ഷാരൂഖിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. കുള്ളന്റെ വേഷമാണ് ഈ ചിത്രത്തില്‍ ഷാറൂഖിനു ലഭിച്ചത്. ചിത്രത്തിലെ നായികയായി തീരുമാനിച്ചത് നടി കത്രീന കൈഫിനെയും.

അനില്‍ കപൂറിന്റെ മകള്‍

സംവിധായകന്റെ പ്രിയ നടി സോനം കപൂര്‍

സംവിധായകന്‍ ആനന്ദ് എല്‍ പൈയുടെ പ്രിയപ്പെട്ട നടിയാണ് നടന്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂര്‍. സോനത്തിന് ആനന്ദ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നു. സംവിധായകനും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിവും കത്രീനയക്കു ഡേറ്റു കൊടുത്തതു കാരണം സോനത്തെ നായികയാക്കാന്‍ കഴിയുമായിരുന്നില്ല.

മെസേജിനു മറുപടി അയച്ചില്ല

നടി ഷാറൂഖിനു മെസേജ് അയച്ചു

തനിക്ക് ആനന്ദ് ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നു കാണിച്ച് സോനം കപൂര്‍ ഷാറുഖിനും മെസേജ് അയച്ചിരുന്നു. പക്ഷേ ഷാറൂഖ് ഇതിനു മറുപടി അയച്ചില്ലെന്നാണ് നടി പറയുന്നത്.

സോനം കപൂര്‍ പറയുന്നു

തന്നൊടൊപ്പം പ്രവര്‍ത്തിക്കാന്‍ ഷാറൂഖിനു താത്പര്യമില്ലെന്നു നടി

തന്നൊടൊപ്പം പ്രവര്‍ത്തിക്കാന്‍ ഷാറൂഖാനും താത്പര്യമില്ലാത്തതു കൊണ്ടാണ് നടന്‍ മെസേജിനു മറുപടി അയക്കാത്തതെന്നാണ് സോനം കപൂര്‍ പറയുന്നത്.

സംവിധായകന്‍ നിരാകരിച്ചു

ചിത്രത്തിലെ നായികയായി ദീപിക

ചിത്രത്തിലെ നായികയായി ദീപിക പദുകോണിനെയാണ് തീരുമാനിച്ചിരുന്നതെന്നാണ് ആദ്യം വാര്‍ത്ത വന്നിരുന്നത്. പിന്നീട് സംവിധായകന്‍ ഇത് നിരാകരിക്കുകയായിരുന്നു.

അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും

തന്റെ ചിത്രത്തെ കുറിച്ച് സംവിധായകന്‍

വ്യത്യസ്ത കഥാപാത്രങ്ങളും പ്രമേയവുമാണ് തന്റെ സിനിമയുടേതെന്ന് ആനന്ദ് പറയുന്നു. മീററ്റില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം 2018 ജനുവരിയില്‍ തിയറ്ററുകളിലെത്തുമെന്നാണറിയുന്നത്.

English summary
Sonam Kapoor wanted to work with Shahrukh Khan in his dwarf film but it seems Shahrukh is not interested.
Please Wait while comments are loading...

Malayalam Photos

Go to : More Photos