twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഖി സാവന്തിനും സെലീനയ്ക്കും സണ്ണിലിയോണിന്റെ മറുപടി

    By Anwar Sadath
    |

    മുംബൈ: തന്നെ അധിക്ഷേപിക്കുന്ന വാക്കുകളുമായി രംഗത്തെത്തിയ ബോളിവുഡ് താരങ്ങളായ രാഖി സാവന്തിനും സെലീന ജെയ്റ്റിലിക്കും സണ്ണി ലിയോണിന്റെ മറുപടി. നടിമാരുടെ അധിക്ഷേപം താന്‍ കണക്കിലെടുക്കുന്നില്ലെന്നും അവ തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഒരു ചടങ്ങിനായെത്തിയ സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

    യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ് ഇവരുടെ ആരോപണങ്ങള്‍. അവ താന്‍ തള്ളുകയാണ്. ഏതെങ്കിലും നടിമാര്‍ ഇങ്ങനെ പറയുന്നത് മുന്‍പ് കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ അത് അവരുടെ പ്രശ്‌നമാണ്. താന്‍ അക്കാര്യത്തില്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സണ്ണി പറഞ്ഞു. ഇന്ത്യയിലെത്തിയത് സിനിമ ചെയ്യാനായാണ്. അതില്‍ ശ്രദ്ധചെലുത്തുകയാണ് ഇപ്പോഴെന്നും സണ്ണി വ്യക്തമാക്കി.

    sunny-leone

    സണ്ണി ലിയോണ്‍ പോണ്‍ താരമാണെന്നും അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ മോശമാക്കുമെന്നുമായിരുന്നു രാഖി സാവന്തിന്റെ ആക്ഷേപം. സണ്ണിയെ ഇന്ത്യയില്‍ നിന്നും നാടുകടത്തണമെന്നും രാഖി ആവശ്യപ്പെട്ടിരുന്നു. തന്റെ വീട്ടില്‍ വാടകക്കു താമസിച്ചിരുന്ന സണ്ണി വീട് അലങ്കോലമാക്കിയെന്നാണ് സെലീന ജെയ്റ്റിലിയുടെ ആരോപണം.

    അമേരിക്കയില്‍ പേരുകേട്ട പോണ്‍താരമായ സണ്ണി ലിയോണ്‍ ജിസം 2 എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ വേരുകളുള്ള സണ്ണിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ കൂടുതല്‍ അവസരങ്ങള്‍ അവരെത്തേടിയെത്തി. അതിനിടെ ചില സിനികളില്‍ ഐറ്റം ഡാന്‍സുകാരിയായും സണ്ണി പ്രേക്ഷകരെ കൈയ്യിലെടുത്തു.

    English summary
    Not bothered about baseless comments made by Rakhi Sawant, Celina Jaitly says Sunny Leone
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X