twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തേരെ ബിന്‍ നഹി ലാഹേയിലും സണ്ണി ലിയോണ്‍ ഞെട്ടിച്ചു

    By Aiswarya
    |

    മേരി ദേശീ ലുക്കിന് പിന്നാലെ ഏക് പഹേലി ലീലയിലെ രണ്ടാമത്തെ ഗാനം തേരെ ബിന്‍ നഹി ലാഹേ പുറത്തിറങ്ങി. ഗാനരംഗത്തില്‍ സണ്ണി ലിയോണ്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. കുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ഉസൈര്‍ ജസ്വാലാണ്. അമല്‍ മാലിക്കും ഉസൈര്‍ ജസ്വാലും ചേര്‍ന്ന് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നു.

    നേരത്തെ പുറത്തിറങ്ങിയ മേരി ദേശീലുക്ക് എന്ന ഗാനത്തിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 18 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് എത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെ ഒരു കോടിയില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു. മൂന്ന് കാലഘട്ടങ്ങളിലായാണ് ഏക് പഹേലി ലീലയുടെ കഥ വികസിക്കുന്നത്.

    sunny-leone

    ലീല, മീര, നീലിമ എന്നീ മൂന്ന് കഥാപാത്രങ്ങളെ ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത നിര്‍മ്മാതാവ് അഹമ്മദ് ഖാന്റെ സഹോദരന്‍ ബോബി ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏക് പഹേലി ലീല. ബോബി ഖാന്റെ കഥയ്ക്ക് ജോജോ ഖാന്‍ തിരക്കഥയും ബണ്ടി റാഥോര്‍ സംഭാഷണവും എഴുതിയിരിക്കുന്നു.

    സണ്ണി ലിയോണിനെ കൂടാതെ ജയ് ഭാനുശാലി, മോഹിത്, രാഹുല്‍ ദേവ്, രജനീഷ് ഡുഗല്‍, ജാസ് അറോറ, ശിവാനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനുമാലിക്കിനെ കൂടാതെ മീറ്റ് ബ്രോസ് അഞ്ചാന്‍, ഡോ. സിയസ്, ടോണി കക്കര്‍ തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നുണ്ട്. പേപ്പര്‍ ഡോള്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷ്ന്‍ കുമാര്‍, അഹമ്മദ് ഖാന്‍, ഷൈറ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ പത്തിന് തീയേറ്ററിലെത്തും.

    English summary
    After a hot trailer, the film Ek Paheli Leela is making headlines once again. The film has released its new song which is yet again a sizzling one.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X