»   » ലഡുവിനെ സ്‌നേഹിക്കുന്ന രണ്‍ബീര്‍, ഹോളി ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് രണ്‍ബീര്‍ കപൂറിന്റെ അമ്മ

ലഡുവിനെ സ്‌നേഹിക്കുന്ന രണ്‍ബീര്‍, ഹോളി ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് രണ്‍ബീര്‍ കപൂറിന്റെ അമ്മ

ഹോളി ആഘോഷത്തിനിടെ അമ്മയുടെ കൂടെ നില്‍ക്കുന്ന രണ്‍ബീറും സഹോദരിയുമാണ് ചിത്രത്തില്‍

Posted by:
Subscribe to Filmibeat Malayalam

താരങ്ങളെല്ലാം ഹോളി ആഘോഷത്തിലാണ്. അതിനിടയില്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ ചെറുപ്പത്തിലെ ഹോളി ആഘോഷങ്ങളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമ്മ നീതു.

ഹോളി ആഘോഷത്തിനിടെ അമ്മയുടെ കൂടെ നില്‍ക്കുന്ന രണ്‍ബീറും സഹോദരിയുമാണ് ചിത്രത്തില്‍. ചിത്രം സന്തോഷകരമായ പുതിയ ഹോളി ആഘോഷത്തില്‍ പഴയ ഓര്‍മ്മകളുടെ പങ്കുവെക്കല്‍ മാത്രമായിരുന്നെന്നും നീതു കപൂര്‍ പറയുന്നു.

ചിത്രത്തിലെ രണ്‍ബീര്‍

കൈകയിലിരിക്കുന്ന ലഡു സൂക്ഷിക്കുന്ന കുഞ്ഞു രണ്‍ബീറാണ് ചിത്രത്തിലുള്ളത്. കൂടെ അമ്മയും സഹോദരിയുമുണ്ട്. മക്കളെ രണ്ടാളെയും കെട്ടി പിടിച്ചു നില്‍ക്കുകയാണ് അമ്മ നീതു.

രണ്‍ബീറിന് പ്രിയപ്പെട്ടത്

ഇന്ന് ഹോളി ആഘോഷങ്ങളുടെ ഇടയില്‍ ഓര്‍മ്മ പങ്കുവെക്കുവാനായിട്ടാണ് നീതു കപൂര്‍ ചിത്രം പങ്കുവെച്ചത്. ഹോളിയുടെ ആശംസകള്‍ നേരുന്നതിനൊപ്പം രണ്‍ബീറിന് ലഡുവിനോടുള്ള ഇഷ്ടവും അമ്മ പറയുന്നു.

ഇന്‍സ്റ്റാഗ്രാമിലുടെ

ഇന്‍സ്റ്റാഗ്രാമിലുടെയാണ് നീതു കപൂര്‍ ചിത്രം പങ്കുവെച്ചത്. മാത്രമല്ല വളരെ മനോഹരമായ ചിത്രമാണിതെന്നും എല്ലാവര്‍ക്കും സുരക്ഷിതവും സന്തോഷത്തോടെയുമുള്ള ഹോളി ആഘോഷങ്ങളായിരിക്കട്ടെന്ന്് ആശംസകളറിയിക്കുകയും ചെയ്തിട്ടുണ്ട്.

രണ്‍ബീറിന്റെ അടുത്ത ചിത്രം

സജ്ഞയ് ദത്തിന്റെ ജീവിതം പറയുന്ന ചിത്രത്തിലാണ് രണ്‍ബീര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ സജ്ഞയുടെ വേഷത്തിലാണ് രണ്‍ബീര്‍ എത്തുന്നത്.

English summary
A throwback picture of Ranbir Kapoor celebrating Holi surfaced recently. The actor is seen holding a ladoo in hand as his mother is seen cuddling both the children.
Please Wait while comments are loading...

Malayalam Photos

Go to : More Photos