twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ത്രീ ഇഡിയറ്റ്‌സ് തന്റെ ജീവിതമാണെന്ന് വിനോദ് ചോപ്ര

    By Gokul
    |

    പനജി: ആമിര്‍ഖാന്‍ നായകനായ ത്രീ ഇഡിയറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് സമാനമാണ് തന്റെ ജീവിതമെന്ന് സിനിമയുടെ നിര്‍മാതാവ് വിധു വിനോദ് ചോപ്ര. ഗോവ ചലച്ചിത്രമേളയില്‍ എന്‍.എഫ്.ഡി.സിയുടെ ഫിലിംബസാറില്‍ സംസാരിക്കുവെയാണ് തന്റെ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചത്.

    ചിത്രത്തില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച റാഞ്ചോഡ്ദാസ് ശ്യാമള്‍ദാസ് ചാഞ്ചഡ് എന്ന കഥാപാത്രം തന്നെയാണ് തന്റെ ജീവിതം. പിതാവ് തനിക്ക് ഒരിക്കലും താത്പര്യമില്ലാത്ത കാര്യം പഠിക്കാന്‍ നിര്‍ബന്ധിക്കുകയും എന്നാല്‍ താന്‍ തനിക്കഷ്ടമായ സിനിമാ മേഖലയിലേക്ക് ജീവിതം തിരിച്ചുവിടുകയുമായിരുന്നെന്ന് വിനോദ് ചോപ്ര പറഞ്ഞു.

    3idiots

    താന്‍ ഡോക്ടറാകണമെന്നായിരുന്നു അച്ഛന്റെയും വീട്ടുകാരുടെയും ആഗ്രഹം. എന്നാല്‍ എന്‍ട്രന്‍സ് കടമ്പയില്‍ തോല്‍ക്കാന്‍ മുഴുവന്‍ പരീക്ഷയും എഴുതിയില്ല. പിന്നീടാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നത്. അവിടെയും ക്ലാസ് കട്ട് ചെയ്യുക പതിവായിരുന്നു. അതിനാല്‍ ഫൈനല്‍ പരീക്ഷ തോല്‍ക്കുകയും ചെയ്തു.

    ത്രീ ഇഡിയറ്റ്‌സ് ഓസ്‌കാര്‍ നോമിനേറ്റ് ചെയ്തപ്പോള്‍ ഇന്‍സ്റ്റിറ്റിയൂട്ടുകാര്‍ വിളിച്ച് തനിക്ക് സര്‍ട്ടിഫിക്കറ്റ് തരികയായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. പിതാവിനെയും ആ അവസരത്തില്‍ വിളിച്ചിരുന്നു. എന്നാല്‍ നീയെന്നെ വഞ്ചിച്ചെന്നായിരുന്നു പിതാവിന്റെ പ്രതികരണം. ത്രി ഇഡിയറ്റ്‌സ് പലരുടെയും ജീവിതം മാറ്റിമറിച്ചിട്ടുണ്ടെന്ന് വിനോദ് ചോപ്ര പറയുന്നു. തന്റെ മകള്‍ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് നര്‍ത്തകിയാകാന്‍ തീരുമാനിച്ചത് സിനിമ കണ്ടതിന് ശേഷമാണ്. അതുപോലെ പലരും തങ്ങളുടെ ഇഷ്ടമേഖലയിലേക്ക് തിരിച്ചുപോകാന്‍ സിനിമ പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

    English summary
    Vidhu Vinod Chopra inspiration behind Aamir's role in '3 Idiots'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X