»   » ബോക്‌സോഫീസ് പ്രവചനങ്ങളൊന്നുമല്ല, വിദ്യാ ബാലന്റെ ബീഗം ജാന്‍, ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടു!!

ബോക്‌സോഫീസ് പ്രവചനങ്ങളൊന്നുമല്ല, വിദ്യാ ബാലന്റെ ബീഗം ജാന്‍, ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടു!!

ദേശീയ അവാര്‍ഡ് ജേതാവായ ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രമാണ് ബീഗം ജാന്‍. വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രിമായി എത്തുന്ന ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.

Written by: Sanviya
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് ജേതാവായ ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രമാണ് ബീഗം ജാന്‍. വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രിമായി എത്തുന്ന ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. 3.94 കോടി ബോക്‌സോഫീസില്‍ നേടി.

3 കോടിയോ 3.25 കോടി നേടുമെന്നായിരുന്നു ഇന്‍ഡസ്ട്രയിലെ ബോക്‌സോഫീസ് പ്രവചനങ്ങള്‍. എന്നാല്‍ അതിനെല്ലാം വിപരീതമായാണ് ബീഗം ജാന്‍ ബോക്‌സോഫീസില്‍ കളക്ട് ചെയ്തത്. അതേസമയം വിന്‍ഡീസലിന്റെ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എയിറ്റും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ചിത്രത്തിനും പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ബംഗാളി ചിത്രത്തില്‍ നിന്ന്

ബംഗാളി ചിത്രത്തില്‍ നിന്ന്

ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത രാജ്കഹനി എന്ന ബംഗാളി ചിത്രത്തിന്റെ റീമേക്കാണ് ബീഗം ജാന്‍. ശ്രീജിത്ത് മുഖര്‍ജി ആദ്യമായി ഒരുക്കുന്ന ഹിന്ദി ചിത്രം എന്ന പ്രത്യേകത കൂടി ബീഗം ജാനിനുണ്ട്.

 കഥാപാത്രങ്ങള്‍

കഥാപാത്രങ്ങള്‍

വിദ്യാ ബാലനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്വാഹര്‍ ഖാന്‍, ഇല അരുണ്‍, പല്ലവി ഷര്‍ദ, ചങ്കി പാണ്ഡേ, ഫ്‌ളോറാ സൈനി, രവിസ ചൗഹാന്‍ പൂനം രാജ്പുട്, നസറുദ്ദീന്‍ ഷാ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ബീഗം ജാന്‍

ബീഗം ജാന്‍

ഇന്ത്യാ-പാക് വിഭജന സമയത്ത് അതിര്‍ത്തിയില്‍ പണിത ഒരു വേശ്യാലയത്തിന്റെ കഥയാണ് ചിത്രം. വേശ്യാലയം നടത്തിപ്പുകാരിയായ ബീഗം ജാനായി വിദ്യാ ബാലന്‍ എത്തുന്ന ചിത്രം തുടക്കം മുതലേ ശ്രദ്ധ നേടിയിരുന്നു.

 നിര്‍മ്മാണം

നിര്‍മ്മാണം

വിശേഷ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Vidya Balan’s Begum Jaan First Day Box Office Collection!
Please Wait while comments are loading...

Malayalam Photos

Go to : More Photos