»   » ബോളിവുഡിലെ നായിക സ്ഥാനത്തേക്കാള്‍ വലുത് ഷാരുഖ് ഖാനെ പോലെ പ്രശസ്തരാവുകയാണെന്ന് നടി സ്വാര ഭാസ്‌കര്‍

ബോളിവുഡിലെ നായിക സ്ഥാനത്തേക്കാള്‍ വലുത് ഷാരുഖ് ഖാനെ പോലെ പ്രശസ്തരാവുകയാണെന്ന് നടി സ്വാര ഭാസ്‌കര്‍

നല്ലൊരു അഭിനയേതാവാണ് സൂപ്പര്‍ സ്റ്റാറുകളാവുന്നതെന്ന് സ്വാര ഭാസ്‌കര്‍

Subscribe to Filmibeat Malayalam
തനിക്ക് ഷാരൂഖ് ഖാനെ പോലെ പ്രശസ്തയായ നടി ആകാനാണ് ഇഷ്ടമെന്ന് സ്വാര ഭാസ്‌കര്‍. താന്‍ ബോളിവുഡിലെ നായികയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നടി പറയുന്നത്. ബുധനാഴ്ച നടന്ന യുവ പരിവര്‍ത്തന്റെ 20-ാം വര്‍ഷികാഘോഷത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് ഒരു നല്ല അഭിനയിതാവ് ആയാല്‍ മതി. കാരണം ഒരു നല്ല നടന്‍ അല്ലെങ്കില്‍ നടിയാണ് വലിയൊരു സ്റ്റാര്‍ ആവുന്നതെന്നും സ്വാര പറയുന്നു. എന്നാല്‍ ഷാരൂഖ്, സല്‍മാന്‍ ഖാന്‍ അല്ലെങ്കില്‍ ആമീര്‍ ഖാന്‍ എന്നിവരെ പോലെ 25 വര്‍ഷം ആ സ്ഥാനം നിലനിര്‍ത്താന്‍ പ്രയാസമാണെന്നും സ്വാര പറയുന്നു.

swara-bhaskar

സിനിമ മേഖലയില്‍ നിന്നും തന്നെ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. അവയെ മുന്നോട്ടുള്ള നമ്മുടെ യാത്രകള്‍ ആശ്രയിക്കേണ്ടി വരും. എന്നെ പോലെ മറ്റ് അവലംബം ഒന്നുമില്ലാതെ വരുന്നവര്‍ക്കാണെങ്കില്‍ പ്രധാനപ്പെട്ട വെല്ലുവിളി ആളുകള്‍ക്കിടയില്‍ തന്റെ വ്യക്തിത്വം ഉണ്ടാക്കുക എന്നതാണ്.

ഉദ്ദാഹരണമായി നിസാദ്ദൂന്‍ സിദ്ദീഖി മുന്നാ ഭായ് എംബിബിഎസില്‍ നല്ല കഥാപാത്രമായി അഭിനയിച്ചു. അതിനു ശേഷം അദ്ദേഹം സിനിമ മേഖലയിലെ തന്നെ പ്രശസ്തനായ അഭിനേയതാക്കളില്‍ ഒരാളായി മാറി. ഇത്തരത്തില്‍ ലോകത്തെ തന്നെ നേരിടാന്‍ ഇറങ്ങുമ്പോള്‍ കുറച്ച് വാശിയോക്കെ വേണമെന്നും സ്വാര പറയുന്നു. അവിനാഷ് ദാസ് സംവിധാനം ചെയ്ത് മാര്‍ച്ച് 24 ന് റീലിസാവുന്ന അനാര്‍ക്കലി ഓഫ് ആരാ എന്ന ചിത്രത്തിലാണ് സ്വാര അടുത്തതായി അഭിനയിക്കുന്നത്.

English summary
Swara Bhaskar, who won our hearts with her acting skills, says that she wanted to be popular like Shahrukh Khan
Please Wait while comments are loading...

Malayalam Photos

Go to : More Photos