Celebs»Fahadh Faasil»Biography

    ഫഹദ് ഫാസില്‍ ജീവചരിത്രം

    മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ. തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും, ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് എസ് ഡി കോളേജിൽ നിന്നും ബി കോം ബിരുദവും, മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. അച്ഛനായ ഫാസിൽ സംവിധാനം ചെയ്ത 'കൈയെത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിൽ എത്തുന്നത്.

    ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് പിന്നീട് ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നത്. പഠനത്തിനായി വിദേശത്തേയ്ക്ക് പോയ ഫഹദ് തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരഭമായ കേരള കഫേയിലൂടെയാണ്. സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്.

    തുടര്‍ന്ന് അഭിനയിച്ച 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്‌ലേസ്, അന്നയും റസൂലും, ആമേൻ, ഇമ്മാനുവൽ, നോർത്ത് 24 കാതം, ഒരു ഇന്ത്യൻ പ്രണയകഥ,മഹേഷിന്റെ പ്രതികാരം,ബാംഗ്ലൂർ ഡെയ്സ്, ഇയ്യോബിന്റെ പുസ്തകം,വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിൽ  മിന്നുന്ന പ്രകടനാണ് ഫഹദ് കാഴ്ചവെച്ചത്‌. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

    അന്നയും റസൂലും നായികയായിരുന്ന ആന്‍ഡ്രിയ ജറമിയോടുള്ള തന്റെ പ്രണയം ഫഹദ് ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിരുന്നു. യുവനടന്മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ കൂടിയാണ് ഫഹദ്. 70 മുതല്‍ 80 ലക്ഷം വരെയാണ് ഫഹദിന്റെ പ്രതിഫലം.
    മലയാള ചലച്ചിത്ര നടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014-ൽ വിവാഹിതനായി. വിവാഹത്തിനുമുന്‍പ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഡോഡികളായി ഇരുവരും അഭിനയിച്ചിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് 2018ലെ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.



     

     

     

     


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X