Celebs » Kavya Madhavan » Biography
ജീവചരിത്രം
മലയാള ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ അഭിനേത്രിയാണ്‌ കാവ്യ മാധവൻ. ബാലതാരമായ് സിനിമയിൽ തുടക്കം കുറിച്ച കാവ്യ 'പൂക്കാലം വരവായ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996-ൽ പുറത്തിറങ്ങിയ അഴകിയ രാവണൻ എന്ന ചിത്രത്തിൽ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന ചിത്രത്തിലാണ്‌ ആദ്യം നായികയായി വേഷമിട്ടത്. പി മാധവൻ-ശ്യാമള ദമ്പതികളുടെ മകളായി കാസർഗോഡ് ജില്ലയിലെ നീലേശ്വരത്താണ് കാവ്യയുടെ ജനനം. നീലേശ്വരം എൽ പി സ്കൂളിലും, രാജാസ് ഹൈസ്കൂളിലുമായി പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. 2009 ഫെബ്രുവരി 5-ന് കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി. കാവ്യയുടെ ഏകസഹോദരൻ മിഥുൻ ഫാഷൻ ഡിസൈനറാണ്.