Celebs » Lena » Biography
ജീവചരിത്രം
ഒരു മലയാള ചലച്ചിത്ര നടിയാണ് ലെന. മലയാള ചലച്ചിത്രങ്ങളിലും, മലയാളം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിടുണ്ട്. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ വിവാഹം ചെയ്ത ലെന പിന്നീട് ആ ബന്ധം വേർപെടുത്തി. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം. ട്രാഫിക്, സ്നേഹവീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ്‌ തുടങ്ങിയ ചിത്രങ്ങളിൽ ലെന അഭിനയിച്ചിട്ടുണ്ട്.