Celebs » Mohanlal » Biography
ജീവചരിത്രം
മോഹൻലാൽ ഒരു ഇന്ത്യൻ ചലച്ചിത്ര താരവും നിർമ്മാതാവുമാണ്. 1960 മെയ്‌ 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കേരള സർക്കാരിന് വേണ്ടി അഭിഭാഷകനായി സേവനം അനുഷ്ടിച്ച വിശ്വാനന്തൻ നായരാണ് അദ്ദേഹത്തിന്റെ അച്ഛൻ, ശാന്തകുമാരിയാണ് അമ്മ. തിരുവനന്തപുരത്തെ അമ്മ വീട്ടിലാണ് മോഹൻലാൽ ചെറുപ്പകാലം ചിലവഴിച്ചത്. വീടിനു സമീപത്തുള്ള മുടവന്മുകൾ എൽ പി സ്കൂളിലും, മോഡൽ സ്കൂളിലുമായി പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം ഉപരിപഠനത്തിനായി തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിൽ ചേർന്നു. 1978-ൽ പുറത്തിറങ്ങിയ തിരനോട്ടമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ചെറിയൊരു വേഷം മാത്രമാണ് അദ്ദേഹം ഈ ചിത്രത്തിൽ ചെയ്തത്. അതിനുശേഷം പുറത്തിറങ്ങിയ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിൽ ലാൽ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് 25-ൽ പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത 'പൂച്ചക്കൊരു മൂക്കുത്തി' എന്ന ചിത്രത്തിലൂടെ ഹാസ്യ രംഗത്ത് ചുവടുവച്ചു. തൂവാനത്തുംബികൾ, ചിത്രം എന്നീ സിനിമകൾ ആ കാലത്ത് മികച്ച പ്രദർശന വിജയം കൈവരിച്ച മോഹൻലാൽ ചിത്രങ്ങളാണ്. കിരീടം, ഭരതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സ്പെഷ്യല്‍ ജൂറി പുരസ്ക്കാരവും, മികച്ച നടനുള്ള ദേശിയ പുരസ്ക്കാരവും ലാൽ സ്വന്തമാക്കി. 1990-ൽ ഹിസ് ഹൈനസ്സ്  അബ്ദുള്ള, മിഥുനം, മിന്നാരം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മോഹൻലാലിൻറെ വൻ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ് രഞ്ജിത്ത് തിരക്കഥ എഴുതി, ഐ വി ശശി സംവിധാനം ചെയ്ത 'ദേവാസുരം'. യഥാതഥ്യത്തിൽനിന്ന് വിട്ടു നിന്നതിന്റെ പേരിൽ പരമർഷിക്കപെട്ട ചില മോഹൻലാൽ ചിത്രങ്ങളാണ് ആറാം തമ്പുരാൻ, നരസിംഹം, രാവണപ്രഭു, നരൻ തുടങ്ങിയവ. പ്രിയദർശന്റെ കാലാപ്പാനിയും, ലോഹിത ദാസിന്റെ കന്മധവുമാണ് 90-റുകളിൽ ജനശ്രദ്ധ ആകർഷിച്ച മറ്റ് ചില മോഹൻലാൽ ചിത്രങ്ങൾ.

ലാൽ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമാണ്‌  'ഇരുവർ'. മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രം രണ്ട് ദേശീയ പുരസ്ക്കാരങ്ങൾ സ്വന്തമാക്കി. അദ്ദേഹത്തിന് മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രമാണ്  'വാനപ്രസ്ഥം'. ഈ ചിത്രം ക്യാൻവാസ് ഫിലിം ഫെസ്റ്റിവലിലെ മത്സര ഇനങ്ങളുടെ പട്ടികയിലേയ്ക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. മോഹൻലാൽ നായകനായി 2000-ത്തിൽ പുറത്തിറങ്ങിയ 'നരസിംഹം' മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷൻ നേടുന്ന ചിത്രം എന്ന ബഹുമതി സ്വന്തമാക്കി. 2002-ൽ പുറത്തിറങ്ങിയ കമ്പനിയാണ് അദ്ദേഹത്തിൻറെ ആദ്യ ഹിന്ദി ചിത്രം. 2005-ൽ രസതന്ത്രം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും, 2007-ൽ തന്മാത്ര എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്‌ സ്വന്തമാക്കുകയും ചെയ്തു. 'ഉന്നൈപ്പോല്‍ ഒരുവന്‍' എന്ന തമിഴ് ചിത്രത്തിൽ അദ്ദേഹം ഉലകനായകൻ കമൽ ഹാസ്സനുമൊത്ത് അഭിനയിച്ചു. റോഷൻ ആണ്ട്രൂസ് സംവിധാനം ചെയ്ത 'ഇവിടം സ്വർഗ്ഗമാണ് ' എന്ന ചിത്രമാണ്  2010-ലെ അദ്ദേഹത്തിൻറെ ആദ്യ ചിത്രം. തുടർന്ന് ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ ചിത്രങ്ങളിൽ മെഗാസ്റ്റാർ മമ്മൂട്ടി, മലയാളത്തിന്റെ ആക്ഷൻ തരാം സുരേഷ് ഗോപി, ജനപ്രിയ നായകൻ ദിലീപ് എന്നിവരുമൊത്ത് മോഹൻലാൽ വെള്ളിത്തിരയിൽ എത്തി. അരുണ്‍ വിദ്യാധരൻ സംവിധാനം ചെയ്ത പെരുച്ചാഴിയാണ് അദ്ദേഹത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച്  2001-ൽ പത്മശ്രീ പുരസ്കാരം നൽകി ഭാരതസർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. 2014-ൽ ലാലിസം എന്ന പേരിൽ അദ്ദേഹം ഒരു മ്യൂസിക്‌ ബാൻഡ് ആരംഭിക്കുകയും ചെയ്തു.