Celebs » Nayantara » Biography
ജീവചരിത്രം
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് നയൻതാര (ഡയാന മറിയം കുര്യൻ). സത്യൻ അന്തിക്കാട്‌ സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി എന്നിവ തമിഴിലെ നയൻ താരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി പുരസ്കാരം നയൻതാരയ്ക്കു ലഭിച്ചിട്ടുണ്ട്. മനസ്സിനക്കരയുടെ വിജയത്തിന് ശേഷം മോഹൻലാൽ നായകനായ നാട്ടുരാജാവ് എന്ന ചിത്രത്തിലാണ് നയൻ താര അഭിനയിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര എത്തിയത്. പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും, കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും അഭിനയിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്.