Celebs»Nazriya Nazim»Biography

    നസ്രിയ നസീം ജീവചരിത്രം

    മലയാളം, തമിഴ് ചലച്ചിത്രനടിയാണ് നസ്രിയ നസീം. 1994 ഡിസംബര്‍ 20ന് ജനനം. ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നതിനുമുന്‍പ് ടെലിവിഷന്‍  അവതാരികയായിരുന്നു. മലയാളം ചാനലായ ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായിരുന്നു. 2006ല്‍ 'പളുങ്ക്' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നു. പിന്നീട് 'ഒരുനാള്‍ കനവ്' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍ 'പ്രമാണി', 'ഒരുനാള്‍ വരും' എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

    2012ല്‍ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ 'നേരം' ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പിന്നീട് രാജാറാണി, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ഓം ശാന്തി ഓശാന , ബാംഗ്ലൂര്‍ ഡെയ്‌സ്, തിരുമണം നിക്കാഹ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. 2014ല്‍  ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. 2014ല്‍ പ്രശസ്ത ചലച്ചിത്രതാരം ഫഹദ് ഫാസിലുമായി വിവാഹം കഴിഞ്ഞു. 

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X