Celebs»Prathap K Pothan»Biography

    പ്രതാപ് കെ പോത്തൻ ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്രനടനും സംവിധായകനും രചയിതാവും നിര്‍മ്മാതാവുമാണ് പ്രതാപ് കെ പോത്തന്‍. 1952ല്‍  തിരുവനന്തപുരത്ത് ജനിച്ചു. ഊട്ടിയിലെ ലോറന്‍സ് സ്‌ക്കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. 

    മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ധേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിനുപുറമെ തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 
     
    നെഞ്ചത്തൈ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരമയിന്‍ നിറം ശിവപ്പു എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.  ഋതുഭേതം, ഡെയ്‌സി, ഒരു യാത്രാമൊഴി, എന്നിവയാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. തെലുങ്കില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍  ജീവ, വെട്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും  അടക്കം മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

    1985ല്‍ നടി രാധികയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ 1986ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 1990ല്‍ സീനിയര്‍ കോര്‍പറേറ്റ് പ്രൊഫഷണലായിരുന്ന അണല സത്യനാഥിനെ വിവാഹം ചെയ്തു. എന്നാല്‍ ഇരുവരും 2012ല്‍ വേര്‍പിരിഞ്ഞു.

    2022 ജൂലായി 15ന് അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X