Celebs»Priyamani»Biography

    പ്രിയാമണി ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് പ്രിയാമണി.  വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി 1984 ജൂണ്‍ 4ന് പാലക്കാട് ജനിച്ചു. പരേതനായ കര്‍ണാടക സംഗീതജ്ഞന്‍ കമല കൈലാസിന്റെ കൊച്ചുമോളാണ്. മോഡലിങ്ങ് രംഗത്തുനിന്നുമാണ് സിനിമയിലേക്ക് വരുന്നത്. 2004 ല്‍ സംവിധായകന്‍ ഭാരതി രാജയുടെ 'കണ്‍കളാല്‍ കൈത് സൈ' എന്ന ചിത്രത്തില്‍ അഭിനയിച്ചു. 

    സത്യം എന്ന ചിത്രമാണ് മലയാളത്തില്‍ ആദ്യമായി അഭിനിയിച്ച ചിത്രം. എന്നാല്‍ ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയില്ല. 2005ല്‍ തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ അത് ഒരു കനാ കാലം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തിന്റെ റിലീസിനുമുമ്പ് പ്രിയാമണി ഈ സിനിമയില്‍ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം വാണിജ്യപരമായി വിജയിച്ചില്ല. എങ്കിലും പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപെട്ടു. 2006ല്‍ പ്രിയാമണി ജഗപതി ബാബുവിന്റെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയില്‍ അഭിനയിച്ചു. ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സൈന്റ, ഗ്രാന്‍ഡ് മാസ്റ്റര്‍, തുടങ്ങിയ മലയാളചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

    രാം, കോ കോ, അന്ന ബോണ്ട്, ഒണ്‍ലി വിഷ്ണുവര്‍ധന്‍ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 2008ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ബോളിവുഡ് നടി വിദ്യ ബാലന്‍ ബന്ധുവാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X