Celebs » Ranjith » Biography
ജീവചരിത്രം
മലയാള സിനിമാ രംഗത്തെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. മെയ് മാസപുലരി ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങിയ പ്രമുഖ സം‌വിധായകർക്കു വേണ്ടി അദ്ദേഹം തിരക്കഥകൾ രചിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ ദേവാസുരം രഞ്ജിത്തിന്റെ തിരക്കഥയിൽ പിറവികൊണ്ട ചിത്രമാണ്. മോഹൻ‌ലാൽ അവതരിപ്പിച്ച മം‌ഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിത്തിന്റെ തിരക്കഥ ഒരു വലിയ പങ്ക് വഹിച്ചു. തുടർന്ന് ആറാം തമ്പുരാൻ, നരസിം‌ഹം എന്നീ ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥ രചിച്ചു. ഈ രണ്ട് ചിത്രങ്ങളും വൻ വിജയം നേടി. ഒരേ സമയം കലാമൂല്യവും ജനപ്രിയതയും നിലനിർത്തിയ രഞ്ജിത്ത് ചിത്രമായിരുന്നു നന്ദനം. കൂടാതെ അദ്ദേഹത്തിൻറെ തിരക്കഥ, ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങൾക്ക് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ലഭിക്കുകയും ചെയ്തു. മദ്യത്തിൽ മുങ്ങിക്കുളിച്ച് സ്വയം നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തെ അതിന്റെ വിപത്തുകളെ കുറിച്ച് ബോധ്യപ്പെടുത്തിയ രഞ്ജിത്ത് ചിത്രമായിരുന്നു സ്പിരിറ്റ്‌. മോഹൻലാൽ അവതരിപ്പിച്ച രഘുനന്ദൻ എന്ന കഥാപാത്രം ഓരോ മലയാളിയുടെയും പ്രതീകമായി നിലകൊണ്ടു.