Celebs » Vikram » Biography
ജീവചരിത്രം
തമിഴ് സിനിമ രം‌ഗത്തെ ഒരു നടനാണ് വിക്രം. വിക്രമിന്റെ മികച്ച സിനിമകൾ സേതു, ദിൽ, കാശി, ധൂൾ, സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ, ഐ എന്നിവയാണ്. ദേശീയ അവാർഡ് ജേതാവായ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവാണ്. അദ്ദേഹത്തിന്റെ ജനനം തമിഴ്‌നാട്ടിലെ പരമകുടി എന്ന ഗ്രാമത്തിലായിരുന്നു. ആദ്യനാളുകളിൽ തമി­ഴിൽ­നേ­രി­ട്ട പരാ­ജ­യ­ത്തെ­ത്തു­ടർ­ന്ന് മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും അഭി­ന­യി­ച്ചാ­യി­രു­ന്നു വി­ക്ര­മി­ന്റെ തു­ട­ക്ക­ം. 1992­-ൽ പ്ര­ശ­സ്ത­ക്യാ­ മ­റാ­മാൻ പി സി ശ്രീറാമിന്റെ സം­‌വിധാ­ന­ത്തിൻ 'കീ­ഴിൽ മീ­രാ' എന്ന ചി­ത്ര­ത്തി­ലൂടെ­യാ­ണ് വി­ക്ര­മി­ന്റെ പ്ര­ധാ­ന­ തുടക്കം. ആ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടി­യി­ല്ല. തു­ടർ­ന്ന് പു­തിയ മന്നർ­കൾ എന്ന ചി­ത്ര­ത്തി­ലും നാ­യ­ക­നാ­യെങ്കിലും വി­ ജ­യം തു­ണ­ച്ചി­ല്ല. അതി­നെ­ത്തു­ടർ­ന്നാ­ണ് അവ­സ­ര­ങ്ങൾ തേ­ടി മല­യാ­ള­ത്തി­ലേ­ക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജ­പു­ത്രൻ പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള­ചിത്ര­ങ്ങ­ളിൽ വി­ക്രം നാ­യ­ക­നുമായി. 1998-ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച 'സേതു' എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു. തുടർന്ന് ധിൽ, ധൂൾ, സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി. 2003-ലെ 'പിതാമഗൻ' എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു. തുടർന്ന് പ്രമുഖ സംവിധായകരായ ശങ്കർ (അന്ന്യൻ), മണിരത്നം (രാവൺ) തുടങ്ങിയവരുമായും പ്രവർത്തിച്ചു.