twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    By Aswini
    |

    ഫഹദ് ഫാസില്‍, ഫാസിലിന്റെ മകനായി സിനിമയില്‍ അരങ്ങേറി. ആ വരവ് പാളിയപ്പോള്‍ സ്വന്തം പേരില്‍ രണ്ടാം വരവ് നടത്തി സംസ്ഥാന പുരസ്‌കാരം നേടിയ നടന്‍. ഇന്ന് ഫഹദ് ഫാസിലിന് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുണ്ട്, അഭിപ്രായങ്ങളുണ്ട്.

    <strong>Also Read: ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?</strong>Also Read: ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?

    ഒന്ന് രണ്ട് ചിത്രങ്ങള്‍ ഇപ്പോള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടെങ്കിലും ഫഹദ് ഫാസില്‍ എന്ന നടന്റെ കഴിവില്‍ മലയാളി പ്രേക്ഷകര്‍ക്ക് തെല്ലും സംശയമില്ല. നായകസങ്കല്‍പങ്ങള്‍ തിരുത്തിയെഴുതിയ ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍ താഴെ പറയുന്നു, വായിക്കൂ...

    ഗംഭീര തിരിച്ചുവരവ്

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    പത്തൊമ്പതാം വയസ്സില്‍ അച്ഛന്‍ ഫാസില്‍ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ അരങ്ങേറ്റം. എടുക്കുന്ന ചിത്രങ്ങളെല്ലാം വിജയമാക്കുന്ന ഫാസില്‍, മകനുവേണ്ടി ഒരുക്കിയ ചിത്രം പക്ഷെ പാളിപ്പോയി. ചിത്രത്തിന്റെ പരാജയത്തിന് ശേഷം ഏകദേശം എട്ട് വര്‍ഷം കഴിഞ്ഞ് കേരള കഫെ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ തിരിച്ചെത്തി. ചാപ്പാ കുരിശ്, അകം എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ 2011 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ഫഹദ് നേടി

    നായക സങ്കല്‍പങ്ങള്‍ മാറ്റിമറിച്ചു

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    പൊക്കമുള്ള, തല നിറയെ മുടിയുള്ള പൃഥ്വിരാജിനെയൊക്കെ പോലുള്ളവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഫഹദ് ഫാസിലിന്റെ വരവ്. എന്നാല്‍ പൊക്കമോ മുടിയോ ഒരു നായകന് തടസ്സമല്ലെന്നും, അഭിനയ മികവാണ് കാര്യമെന്നും ഫഹദ് തെളിയിച്ചു.

    പേര് മാറ്റം

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    ഷാനു എന്ന പേരോടെയാണ് ഫാസില്‍, ഫഹദ് ഫാസിലിനെ കൈ എത്തും ദൂരത്തില്‍ അവതരിപ്പിച്ചത്. ആ ചിത്രം ഹിറ്റായിരുന്നവെങ്കില്‍ ഫഹദ് ഷാനു ആയിത്തന്നെ ഇരുന്നേനെ. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോഴാണ് നടന്‍ ഫഹദ് ഫാസില്‍ എന്ന പേര് സ്വീകരിച്ചത്. ഇപ്പോള്‍ ഷാനു എന്ന പേര് അറിയാവുന്ന മലയാളി പ്രേക്ഷകര്‍ കുറവായിരിക്കും.

    അമേരിക്കന്‍ വിദ്യാഭ്യാസം

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    മലയാള സിനിമയില്‍ പുറത്ത് പോയി പഠിച്ചവര്‍ വളരെ കുറവാണ്. പൃഥ്വിരാജ് (ആസ്‌ട്രേലിയ), ദുല്‍ഖര്‍ സല്‍മാന്‍ (അമേരിക്ക) എന്നിവരെ കഴിഞ്ഞാല്‍ ഫഹദ് ഫാസിലാണ് ആ പട്ടികയിലുള്ള മൂന്നാമന്‍. അമേരിക്കയിലെ മിയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ ഫിലോസഫി എടുത്തയാളാണ് ഫഹദ്

    ഫ്രഞ്ച് കിസ്സ് നടത്തിയ മലയാളി നടന്‍

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    മലയാള സിനിമയ്ക്ക് പൊതുവെ ഫ്രഞ്ച് കിസ്സ്, ലിപ് ലോക്കിങിനോടൊക്കെ വലിയ അകല്‍ച്ചയാണ്. അപ്പോഴാണ് ഫഹദ് രമ്യ നമ്പീശനെ ചുംബിച്ചുകൊണ്ടെത്തിയത്. ചാപ്പാ കുരിശിലെ ആ ചുംബന രംഗം, മലയാള സിനിമയില്‍ ഏറ്റവും നീണ്ട ചുംബന രംഗമായി കണക്കാക്കപ്പെടുന്നു.

    ആന്‍ഡ്രിയയുമായുള്ള പ്രണയം

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് വെട്ടിത്തുറന്ന് പറയുകയുണ്ടായി, ഞാന്‍ ആന്‍ഡ്രിയയോട് പ്രണയത്തിലാണെന്ന്. എന്നാല്‍ അങ്ങനെയൊന്നില്ലെന്ന് പറഞ്ഞ് ആന്‍ഡ്രിയ രംഗത്തെത്തി. പിന്നീട് ഫഹദ് ഫാസില്‍ പറഞ്ഞു, ആന്‍ഡ്രിയയുമായുള്ള പ്രണയാനുഭവം ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളായിരുന്നു. പക്ഷെ ഞാന്‍ ആന്‍ഡ്രിയയുടെ തീരുമാനങ്ങളെ ബഹുമാനിക്കുന്നു എന്ന്. പിന്നെ അതേകുറിച്ചൊന്നും പറഞ്ഞു കേട്ടില്ല. ഫഹദ് വേറെ വിവാഹം കഴിക്കുകയും ചെയ്തു.

    നസ്‌റിയയുമായുള്ള വിവാഹം

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    നസ്‌റിയ ഫഹദ് ഫാസില്‍ വിവാഹം മലയാള സിനിമയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ടു. വിവാഹിതരാകുമ്പോള്‍ നസ്‌റിയയ്ക്ക് 19 ഉം, ഫഹദ് ഫാസിലിന് 30 ആയിരുന്നു പ്രായം. നസ്‌റിയ മലയാളത്തിലും തമിഴിലും മിന്നി നില്‍ക്കുമ്പോഴാണ് ഫഹദുമായുള്ള വിവാഹം. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച, ടിപ്പിക്കല്‍ മുസ്ലീം വിവാഹമായിരുന്നു അത്.

    മികച്ച പ്രതിഫലം വാങ്ങുന്ന നടന്‍

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    മലയാള സിനിമയില്‍ ഇന്നുള്ളതില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടനാണ് ഫഹദ് ഫാസിലെന്നാണ് യുഎന്‍ ഒഫിഷ്യല്‍ നല്‍കുന്ന വിവരം. എന്നയും റസൂലും, റെഡ് വൈന്‍, ആമേന്‍, ഇമ്മാനുവല്‍, അകം, അഞ്ചു സുന്ദരികള്‍, ഒളിപ്പോര്, നോര്‍ത്ത് 24 കാതം, അങ്ങിനെ തുടര്‍ച്ചയായി ചിത്രങ്ങള്‍ വിജയിപ്പിച്ച നടനെന്ന വിശേഷണവും ഫഹദിനുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്മാരില്‍ മുന്നിലാണ് ഫഹദ്

    വില്ലനായ നായകന്‍

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    നായകന്‍ തന്നെ വില്ലനാകുകയും ചെയ്യുന്ന അനുഭവം മലയാള സിനിമയിക്ക് അനുഭവപ്പെട്ടത് ഫഹദ് ഫാസിലിലൂടെയാണ്. നായകന്‍ എന്ന വിശേഷണത്തിനല്ല, കഥാപാത്രത്തിനാണ് പ്രധാന്യം എന്ന് തെളിയിക്കുകയായിരുന്നു 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ ഫഹദ്. വളരെ അനായാസമാണ് ഫഹദ് ആ വേഷം ചെയ്തത്

    ഭരത് ബാല പറഞ്ഞത്

    ഫഹദ് ഫാസിലിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍

    ഒരു അഭിമുഖത്തില്‍ പ്രശസ്ത സംവിധായകന്‍ ഭരത് ബാല ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഞാന്‍ ഫഹദിന്റെ ആരാധകനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. അന്നയും റസൂലും, 22 ഫീമെയില്‍ കോട്ടയം, ആമേന്‍ എന്നീ ചിത്രങ്ങളിലെ ഫഹദിന്റെ അഭിനയം ഗംഭീരമാണ്. അടുത്തിടെയാണ് അഞ്ച് സുന്ദരികള്‍ കണ്ട്. ഫഹദ് സിനിമയ്ക്ക് പുതിയൊരു പ്രതീക്ഷയും, സ്‌ക്രീനില്‍ ഒരു ഫ്രഷ്‌നസ്സും നല്‍കുന്നു - എന്നാണ് ഭരത് ബാല പറഞ്ഞത്.

    English summary
    10 Interesting Facts about Fahad Fazil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X