»   » മമ്മൂട്ടിയുടെ രാജമാണിക്യത്തിന് 11 വയസ്, ചിത്രത്തിന്റെ വിജയ രഹസ്യങ്ങള്‍

മമ്മൂട്ടിയുടെ രാജമാണിക്യത്തിന് 11 വയസ്, ചിത്രത്തിന്റെ വിജയ രഹസ്യങ്ങള്‍

മമ്മൂട്ടിയെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം തിയേറ്ററുകളില്‍ എത്തിയിട്ട് 11 വര്‍ഷം. നവംബര്‍ മൂന്നിന് റംസാന്‍ ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന

Written by: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം തിയേറ്ററുകളില്‍ എത്തിയിട്ട് 11 വര്‍ഷം. നവംബര്‍ മൂന്നിന് റംസാന്‍ ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. സായ് കുമാര്‍, മനോജ് കെ ജയന്‍, പത്മപ്രിയ, സിന്ധു മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ടിഎ ഷാഹിദാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചത്. വലിയ വീട്ടില്‍ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിറാജ് വലിയ വീട്ടിലാണ് നിര്‍മാണം. രാജമാണിക്യം സൂപ്പര്‍ഹിറ്റായതിന് പിന്നിലെ രഹസ്യങ്ങള്‍. തുടര്‍ന്ന് വായിക്കൂ..

അന്‍വര്‍ റഷീദ്

അന്‍വര്‍ റഷീദിന്റെ ആദ്യത്തെ സംവിധാനസംരംഭമാണ് രാജമാണിക്യം. 2005ലെ റംസാന്‍ റിലീസായി ടിഎ ഷാഹിദിന്റെ രചനയില്‍ നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്നതായിരുന്നു ചിത്രം. എന്നാല്‍ കൃത്യമായ തയ്യാറെടുപ്പില്ലാത്തതിനാല്‍ ചിത്രത്തില്‍ നിന്ന് രഞ്ജിത്ത് പിന്മാറുകയായിരുന്നു. പിന്നീട് മമ്മൂട്ടിയാണ് ചിത്രത്തിലേക്ക് അന്‍വര്‍ റഷീദിനെ പരിചയപ്പെടുത്തിയത്.

ബെല്ലാരി രാജ

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് രാജമാണിക്യം. ഒരു കോമിക് കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച ബെല്ലാരി രാജ. സിനിമാ ലോകത്തു നിന്നും ഒത്തിരി അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ കഥാപാത്രം കൂടിയായിരുന്നു ഇത്.

തിരുവനന്തപുരം ശൈലി

ചിത്രത്തിലെ മമ്മൂട്ടിയുടെ തിരുവനന്തപുരം ശൈലിയുള്ള സംഭാഷണം ഹിറ്റായിരുന്നു.

മാസ് എന്റര്‍ടെയ്‌നര്‍

ഒരു കിടിലന്‍ മാസ് എന്റര്‍ടെയിന്‍മെന്റായിരുന്നു ചിത്രം. ആക്ഷന്‍, കോമഡി, സെന്റിമെന്റ്‌സ്, പഞ്ച് ഡയലോഗ് തുടങ്ങിയവകൊണ്ട് ശ്രദ്ധേയാമായിരുന്നു.

പുതിയ ഹിറ്റ്

ആ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റായിരുന്നു. 20 കോടിയാണ് ചിത്രം ബോക്‌സോഫീസ് നേടിയത്.

English summary
11 Years Of Mammoottty's Rajamanikyam: 5 Important Contributions Of The Film!
Please Wait while comments are loading...

Malayalam Photos

Go to : More Photos