twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    By Sanviya
    |

    വരൂ പ്രിയേ, നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം അതികാലത്തെഴുന്നേറ്റ് മുന്തിരി തോട്ടങ്ങളില്‍ മുന്തിരി വള്ളി തളിര്‍ത്ത് പൂവിടരുകയും മാതാള നാരങ്ങ പൂക്കുകെയും ചെയ്‌തോ എന്ന് നോക്കാം... അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും...' പത്മരാജന്റെ നമുക്ക് പാര്‍ക്കാം മുന്തിരി തോപ്പുകളില്‍ സോളമന്‍ സോഫിയയോട് പറയുന്ന ഈ ഡയലോഗ്.. ആരും പെട്ടന്ന് മറക്കാന്‍ വഴിയില്ല. അത്രയും ആഴത്തില്‍ പ്രേക്ഷക മനസില്‍ പതിഞ്ഞിട്ടുള്ള ഡയലോഗാണിത്.

    ഇങ്ങനെ മനസില്‍ കാത്തു സൂക്ഷിച്ച വാക്കുകള്‍ വെള്ളിത്തിരയിലൂടെ പ്രേക്ഷകരില്‍ എത്തിച്ച ചിത്രങ്ങള്‍ ഇനിയുമുണ്ട്. ഇന്ന് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ..മലയാളത്തിലെ എക്കാലത്തെയും മികച്ചതും, പ്രേക്ഷകര്‍ ഇനിയും കാണാന്‍ ആഗ്രഹിക്കുന്ന 20 മലയാള ചിത്രങ്ങളിലൂടെ...

    നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    പത്മരാജന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശാരി, തിലകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് നമുക്ക് പാര്‍ക്കാം മുന്തിരി തോപ്പുകള്‍.. പ്രണയത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം 1986ല്‍ പുറത്തിറങ്ങി.

    ഞാന്‍ ഗന്ധര്‍വന്‍

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    1991ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ ഗന്ധര്‍വന്‍. നിതീഷ് ഭരത്വാജ്, സുപര്‍ണ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    അനിയത്തി പ്രാവ്

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    ഫാസിലിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ശ്യാമിലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അനിയത്തി പ്രാവ്.

    തൂവാന തുമ്പികള്‍

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    പത്മരാജന്‍ ചിത്രങ്ങളിലെ മറ്റൊരു റൊമാന്റിക് ചിത്രം, 1987ല്‍ പുറത്തിറങ്ങിയ തൂവാന തുമ്പികള്‍.. മോഹന്‍ലാല്‍, സുമലത, പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    വന്ദനം

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    1989ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ത്രില്ലര്‍ ചിത്രമാണ് വന്ദനം. മോഹന്‍ലാല്‍, ഗിരിജ ഷെട്ടര്‍,മുകേഷ്, ജഗതീഷ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ദേവരാഗം

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    ഭരതന്റെ സംവിധാനത്തില്‍ അരവിന്ദ് സ്വാമിയും ശ്രീദേവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദേവരാഗം

     ഈ പുഴയും കടന്ന്

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    ദിലീപും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഈ പുഴയും കടന്ന. കണ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    നിറം

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    കമലിന്റെ സംവിധാനത്തില്‍ 1999ല്‍ കുഞ്ചാക്കോ ബോബന്‍, ശാലിനി,ജോമാള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് നിറം.

    അന്നയും റസൂലും

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    ഫഹദ് ഫാസിലും ആഡ്രിയ ജെര്‍മ്മിയെയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് രാജീവ് രവി.

    തട്ടത്തിന്‍ മറയത്ത്

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളി, ഇഷ തല്‍വാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    100 ഡേയ്‌സ് ഓഫ്

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    ജെനസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം.

     ഒാം ശാന്തി ഓശാന

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ നിവിന്‍ പോളിയും നസ്രിയയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഓം ശാന്തി ഓശാന.

    ക്ലാസ്‌മേറ്റ്സ്സ്

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    2006ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ്, ജയസൂര്യ, നരയേന്‍,ഇന്ദ്രജിത്ത്, കാവ്യാ മാധവന്‍, രാധിക എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്.

    അയാളും ഞാനും തമ്മില്‍

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    ലാല്‍ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ്, സംവൃത സുനില്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അയാളും ഞാനും തമ്മില്‍. പ്രണയവും ചിത്രത്തിന്റെ ഒരു ഭാഗമാകുന്നുണ്ട്.

    പ്രണയം

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    മോഹന്‍ലാല്‍,ജയപ്രഭ,അനുപം ഖേര്‍ എന്നിവര്‍ അഭിനയിച്ച് ബ്ലസി സംവിധാനം ചെയ്ത 2011ലെ റൊമാന്റിക് ഫിലിമാണ് പ്രണയം.

    എന്ന് നിന്റെ മൊയ്തീന്‍

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ കോഴിക്കോട് മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും യഥാര്‍ത്ഥ പ്രണയമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. പൃഥ്വിരാജ്, പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    പ്രേമം

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ 2015 ലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രമായിരുന്നു പ്രേമം.

     ചാര്‍ലി

    എത്ര കണ്ടാലും മതി വരാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങള്‍

    മാര്‍ട്ടിന്‍ പ്രകാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ചാര്‍ലി.

    English summary
    20 romantic films in malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X