»   »  അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് മമ്മൂട്ടി രക്ഷപ്പെട്ട സംഭവങ്ങള്‍!

അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് മമ്മൂട്ടി രക്ഷപ്പെട്ട സംഭവങ്ങള്‍!

Written by: Rohini
Subscribe to Filmibeat Malayalam

സിനിമയിലൂടെ ധാരാളം പണവും പ്രശസ്തിയും ലഭിയ്ക്കും എന്നത് വാസ്തവമാണ്. എന്നാല്‍ അത്രത്തോളം അപകടം നിറഞ്ഞ മേഖലയുമാണ് സിനിമ. കോളിളക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുള്ള ജയന്റെ മരണം നടുക്കുന്നതാണ്.

മമ്മുട്ടി ആരാധകനായതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്

പക്ഷെ അപകടങ്ങളെത്ര ഉണ്ടായാലും താരങ്ങള്‍ പിന്മാറാറില്ല. പലപ്പോഴും സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ ചിത്രീകരിയ്ക്കുന്ന ചില രംഗങ്ങളിലൂടെ ഒരുപാട് അപകടങ്ങള്‍ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ മാറിപ്പോകാറുണ്ട്. മമ്മൂട്ടിയുടെ അത്തരം ചില അനുഭവങ്ങള്‍ നോക്കാം. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും

കൂടെവിടെ

കൂടെവിടെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി ഓടിച്ച ജീപ്പ് മറിഞ്ഞ് അപകടമുണ്ടായി. അന്ന് കേരളകൗമുദിയുടെ വണ്ടിയില്‍ കയറാതെ മമ്മൂട്ടി മിലിട്ടിറി ജീപ്പുമെടുത്ത് രാജുവിനെയും കൂട്ടി ഊട്ടിയിലെ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ചാറ്റല്‍ മഴയില്‍ വണ്ടി വെട്ടിച്ചപ്പോള്‍ മറിയുകയായിരുന്നു. രണ്ട് പേര്‍ക്കും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇവന് എന്തെങ്കിലും പറ്റിയിരുന്നുവെങ്കില്‍ പത്രക്കാര്‍ എന്നെ എഴുതിക്കൊല്ലുമായിരുന്നു എന്ന് അന്ന് മമ്മൂട്ടി പറയുകയുണ്ടായി.

ഇന്‍സ്‌പെക്ടര്‍ ബല്‍റാം

ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിനിടെയാണ് മമ്മൂട്ടിയ്ക്ക് അപകടം പറ്റിയത്. വില്ലന്റെ അടിയേറ്റ് മമ്മൂട്ടി തെറിച്ചു വീഴുന്ന രംഗത്ത് നടുവിന് പരിക്കേല്‍ക്കുകയായിരുന്നു. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും ഇല്ലാതെയായിരുന്നു അന്ന് ആ രംഗം ചിത്രീകരിച്ചത്. സിനിമയില്‍ ഈ രംഗം കാണുമ്പോള്‍ പരുക്കിന്റെ ആഘാതം പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നതാണ്.

പളുങ്ക്

പളുങ്ക് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ മമ്മൂട്ടിയുടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഒരു പ്രൈവറ്റ് ബസ്സുമായി കൂട്ടിയിടിച്ച് കാറിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും മമ്മൂട്ടി അപകടങ്ങളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. ഇതുപോലെ 2011 ല്‍ മമ്മൂട്ടിയുടെ കാര്‍ ഒരു പ്രൈവറ്റ് ബസ്സുമായി കൂട്ടിയിടിച്ചതും വാര്‍ത്തയായിരുന്നു.

ബിഗ് ബി

ബിഗ് ബി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ തലനാരിഴയ്ക്കാണ് മമ്മൂട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ചിത്രത്തിന്റെ ഇന്റര്‍വെല്ലിന് മുമ്പുള്ള സ്‌ഫോടന രംഗത്ത് പൊട്ടിത്തെറിച്ച ഒരു കഷ്ണം മമ്മൂട്ടിയ്ക്ക് നേരെ തിരിച്ചുവരികയായിരുന്നു. പെട്ടന്ന് മമ്മൂട്ടി ഒഴിഞ്ഞു മാറിയത് കൊണ്ട് അപകടം ഒഴിവായി.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
4 Unforgettable Accidents in Mammootty's Life
Please Wait while comments are loading...

Malayalam Photos

Go to : More Photos