»   » ഒരേ ചിത്രത്തില്‍ നായകനും വില്ലനുമായ മലയാള നടന്മാര്‍..

ഒരേ ചിത്രത്തില്‍ നായകനും വില്ലനുമായ മലയാള നടന്മാര്‍..

Written by: Pratheeksha
Subscribe to Filmibeat Malayalam

സൂപ്പര്‍ താരങ്ങള്‍ ഒരേ ചിത്രത്തില്‍ ഇരട്ടസഹോദരന്മാരായും അച്ഛനും മകനുമായെല്ലാം ഡബിള്‍ റോളിലെത്താറുണ്ട്.

എന്നാല്‍ നായകനും വില്ലനുമായി അഭിനയിക്കുന്നത് വളരെ കുറവാണ്. ഒരേ ചിത്രത്തില്‍ നായകനും വില്ലനുമായെത്തിയ മലയാള സൂപ്പര്‍സ്റ്റാറുകള്‍ ഇവരാണ്...

മമ്മൂട്ടി

മമ്മൂട്ടി

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനും വില്ലനുമായെത്തിയത്. ചിത്രത്തില്‍ ഹരിദാസ് എന്ന മമ്മൂട്ടി കഥാപാത്രം നായകനും അഹമ്മദ് ഹാജി നെഗറ്റീവ് ക്യാരക്ടറുമായിരുന്നു .മമ്മൂട്ടിയ്ക്ക് മികച്ച നടനുളള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്

മോഹന്‍ലാല്‍

മോഹന്‍ലാല്‍

ശോഭരാജ് എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍ വില്ലനും നായകനുമായെത്തിയത്. സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രം ഡോണിന്റെ റീമേക്കായ ശോഭരാജില്‍ ശോഭരാജ് എന്ന ഡോണ്‍ ആയും ധര്‍മ്മരാജ് എന്ന നായകനായും ലാല്‍ എത്തിയിരുന്നു.

ജയറാം

ജയറാം

ജയറാം നായകനായ മയിലാട്ടത്തില്‍ വില്ലനും ജയറാമായിരുന്നു. വിം എം വിനു സംവിധാനം ചെയ്ത ചിത്രത്തില്‍ പഴനി,ദേവന്‍ എന്നീ കഥാപാത്രങ്ങളായാണ് ജയറാം അഭിനയിച്ചത്

പൃഥ്വിരാജ്

പൃഥ്വിരാജ്

കൃത്യം എന്ന ചിത്രത്തില്‍ പൃഥ്വിരാജ് സത്യ എന്ന നായകനായും ക്രിസ്റ്റി ലോപ്പസ്് എന്ന വില്ലനുമായാണെത്തിയത്. ഒരു വാടക കൊലയാളിയില്‍ നിന്ന് തന്റെ കാമുകിയെ രക്ഷിക്കാന്‍ നടക്കുന്ന കഥാപാത്രമാണ് സത്യ. എന്നാല്‍ വാടകക്കൊലയാളിയായി എത്തുന്ന ക്രിസ്റ്റിയും പൃഥ്വിരാജായിരുന്നു. പൃഥ്വിരാജിന്റെ ക്രിസ്റ്റി ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രത്തിനു ബോക്‌സോഫീസില്‍ വിജയിക്കാനായില്ല

ദിലീപ്

ദിലീപ്

കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .ചിത്രത്തില്‍ കൂനനായും പസാദ് എന്ന വില്ലനായുമെത്തിയത് ദിലീപായിരുന്നു

മമ്മൂക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
There hasn't been a dearth for movies in Malayalam, in which the lead actors appeared in dual roles. Most of the times, in such movies, we have seen the actors donning the roles of twin brothers or a father and son etc.
Please Wait while comments are loading...

Malayalam Photos

Go to : More Photos