twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതൊക്കെ കോപ്പിയടിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ, കോപ്പിയടിച്ച് ഹിറ്റാക്കിയ 50 മലയാള സിനിമകള്‍

    By Rohini
    |

    കോപ്പിയടി സിനിമാ രംഗത്ത് പുതുമയല്ല. പുസ്തകങ്ങളില്‍ നിന്നോ സിനിമകളില്‍ നിന്ന് തന്നെയോ കോപ്പിയടിച്ച് സിനിമ ഉണ്ടാക്കാറുണ്ട്. സംവിധാകരും എഴുത്തുകാരും അതിനെ പ്രചോദനമെന്നും ആശയം ഉള്‍ക്കൊണ്ടത് എന്നുമൊക്കെ പറയും. പച്ചമലയാളത്തില്‍ അതിനിപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ പറയുന്നത് കോപ്പിയടി എന്ന് തന്നെയാണ്.

    സിനിമ ഉണ്ടായ കാലം മുതല്‍ കോപ്പിയടിയും ഈ രംഗത്ത് സജീവമാണ്. നിരവധി മലയാള സിനിമകള്‍ മറ്റ് ഭാഷകളിലേക്ക് കൊണ്ടുപോയത് അഭിമാനിക്കാന്‍ തക്കതായ കാര്യമാണെങ്കില്‍ കൂടെ അതിനൊരു മറുവശം കൂടെ ഉണ്ടെന്ന് ചിന്തിക്കണം.

    തൊണ്ണൂറുകളിലൊക്കെ ഹിറ്റായ മിക്ക പ്രിയദര്‍ശന്‍ ചിത്രങ്ങളും അന്യഭാഷയില്‍ നിന്ന് കോപ്പിയടിച്ചതോ, സംവിധായകന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രചോദനം ഉള്‍ക്കൊണ്ടവയോ ആണ്. അത്തരം ചില കോപ്പിയടി ചിത്രങ്ങള്‍ നോക്കാം

    കടപ്പാട്; എംഎംസി

    ആകാശദൂത്

    ആകാശദൂത്

    സിബി മലയില്‍ സംവിധാനം ചെയ്ത് 1993 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആകാശദൂത്. ഹു വില്‍ ലവ് മൈ ചില്‍ഡ്രണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ കോപ്പിയടിയാണ് ഈ സിനിമ

    അലകടലിനക്കരെ

    അലകടലിനക്കരെ

    ജോഷിയുടെ സംവിധാനത്തില്‍ 1984 ല്‍ പുറത്തിറങ്ങിയ ചിത്രം വിദാത എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ്

     ഏയ്ഞ്ചല്‍സ്

    ഏയ്ഞ്ചല്‍സ്

    കണ്‍ഫഷന്‍ ഓഫ് മേര്‍ഡര്‍ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് മലയാളത്തില്‍ റിലീസ് ചെയ്ത ഏയ്ഞ്ചല്‍ എന്ന ചിത്രം

    അന്‍വര്‍

    അന്‍വര്‍

    പൃഥ്വിരാജ് അമല്‍ നീരദ് കൂട്ടുകെട്ടില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഉത്ഭവം ട്രെയ്റ്റര്‍ എന്ന ഇംഗ്ലീഷ് സിനിമയാണ്

    ആഗസ്റ്റ് ഒന്ന്

    ആഗസ്റ്റ് ഒന്ന്

    മമ്മൂട്ടിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്ന്. ദ ഡേ ഓഫ് ജാക്കലിന്‍ എന്ന ചിത്രത്തിന്റെ മലയാളം

     ബാച്ചിലര്‍ പാര്‍ട്ടി

    ബാച്ചിലര്‍ പാര്‍ട്ടി

    എക്‌സൈല്‍ഡ് എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രം

    ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം

    ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം

    അനലൈസ് ദിസ് എന്ന ചിത്രത്തെയാണ് ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന പേരില്‍ മലയാളത്തില്‍ എത്തിച്ചത്

    ബിഗ് ബി

    ബിഗ് ബി

    അമല്‍ നീരദിന്റെ മിക്ക ചിത്രങ്ങളും അന്യഭാഷയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബിഗ് ബി എന്ന ചിത്രം ഫോര്‍ ബ്രദഴ്‌സ് എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ്

    ബോയിങ് ബോയിങ്

    ബോയിങ് ബോയിങ്

    പ്രിയദര്‍ശന്റെ ബോയിങ് ബോയിങ് എന്ന ചിത്രം അതേപേരില്‍ ഇംഗ്ലീഷ് ഫ്രഞ്ച് ജെര്‍മന്‍ ഭാഷകളിലായി ഒരുക്കിയ ചിത്രമാണ്

    ചാപ്പാകുരിശ്

    ചാപ്പാകുരിശ്

    ഫഹദ് ഫാസിലിന്റെ ശക്തമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ ചാപ്പാകുരിശ് എന്ന ചിത്രം ഹാന്റ്‌ഫോണ്‍ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ്

    ചന്ദ്രലേഖ

    ചന്ദ്രലേഖ

    പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറന്ന മികച്ച ഹാസ്യ കുടുംബ ചിത്രം. വൈല്‍ യു വേര്‍ സ്ലീപിങ് എന്ന ചിത്രത്തിന്റെ കോപ്പിയടി

     ചെപ്പ്

    ചെപ്പ്

    യദര്‍ശന്റെ ചെപ്പ് എന്ന ചിത്രം ക്ലാസ് ഓഫ് 1984 എന്ന ചിത്രത്തില്‍ നിന്നുമുണ്ടായതാണ്

    കോക്ടെയില്‍

    കോക്ടെയില്‍

    ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മിലന്‍ ജലീല്‍ ഒരുക്കിയ കോക്ടെയില്‍ ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍ എന്ന ചിത്രത്തിന്റെ കോപ്പിയടി

    കറന്‍സി

    കറന്‍സി

    ദ മാന്‍ ഹു കോപ്പീഡ് എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് ജയസൂര്യ നായകനായ കറന്‍സി

    ഹാപ്പി ഹസ്ബന്റ്‌സ്

    ഹാപ്പി ഹസ്ബന്റ്‌സ്

    ചാര്‍ലി ചാപ്ലിന്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്നാണ് മലയാളത്തില്‍ ഹാപ്പി ഹസ്ബന്റ്‌സ് എന്ന ചിത്രമുണ്ടായത്

    ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍

    ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍

    പ്രിയദര്‍ശന്റെ മറ്റൊരു ചിത്രം കൂടെ. ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ എന്ന ചിത്രം നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ് എന്ന ചിത്രത്തില്‍ നിന്ന്

    ജയിംസ് ബോണ്ട്

    ജയിംസ് ബോണ്ട്

    മലയാളികളെ ചിരിപ്പിച്ച കുടുംബ ചിത്രം, ജെയിംസ് ബോണ്ട്. ബേബി ഡേ ഔട്ട് എന്ന ചിത്രത്തിന്റെ കോപ്പി

    ജൂനിയര്‍ സീനിയര്‍

    ജൂനിയര്‍ സീനിയര്‍

    യെസ് ബോസ് എന്ന ബോളിവുഡില്‍ ചിത്രത്തിന്റെ കോപ്പിയാണ് ജൂനിയര്‍ സീനിയര്‍ എന്ന ചിത്രം

     കാക്കകുയില്‍

    കാക്കകുയില്‍

    മുകേഷിനെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാക്ക കുയിലിന്റെ ഉത്ഭവം എ ഫിഷ് കാള്‍ഡ് വാണ്ട എന്ന് ചിത്രത്തില്‍ നിന്നുമാണ്

    മാളൂട്ടി

    മാളൂട്ടി

    മലയാളികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മാളൂട്ടി എന്ന ചിത്രം എവരിബഡീസ് ബാബി എന്ന ചിത്രത്തിന്റെ കോപ്പി

    സയലന്റ്‌സ്

    സയലന്റ്‌സ്

    ദ ക്ലൈന്റ് എന്ന ചിത്രത്തിന്റെ കോപ്പിയാണ് മമ്മൂട്ടി നായകനായ സയലന്റ്‌സ് എന്ന മലയാള സിനിമ

    മഞ്ഞുപോലൊരു പെണ്‍കുട്ടി

    മഞ്ഞുപോലൊരു പെണ്‍കുട്ടി

    മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രം ക്രൈം ആന്റ് പണിഷ്‌മെന്റ് ഇന്‍ സബേര്‍ബിയ എന്ന ചിത്രത്തില്‍ നിന്നും എടുത്തതാണ്

    മാന്നാര്‍ മത്തായി സ്പീക്കിങ്

    മാന്നാര്‍ മത്തായി സ്പീക്കിങ്

    മലയാളികളെ കുടുകുടാ ചിരിപ്പിച്ച മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രവും നമുക്ക് സ്വന്തമാല്ല. വേര്‍ട്ടിക്കോ എന്ന ചിത്രത്തിന്റെ കോപ്പിയാണിത്

     മഴയെത്തും മുമ്പേ

    മഴയെത്തും മുമ്പേ

    സുന്ദരകാണ്ടം എന്ന തമിഴ് ചിത്രത്തിന്റെ കോപ്പിയാണ് മമ്മൂട്ടിയെയും ശോഭനയെയും ആനിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കമല്‍ ഒരുക്കിയ മഴയെത്തും മുമ്പേ എന്ന ചിത്രം

    മേഘമല്‍ഹാര്‍

    മേഘമല്‍ഹാര്‍

    ബാല്യത്തെ ഓര്‍മപ്പെടുത്തുന്ന മേഘമല്‍ഹര്‍ എന്ന ചിത്രം ബ്രീവ് ഇന്‍കൗണ്ടര്‍ എന്ന ചിത്രത്തിന്റെ കോപ്പി

    താളവട്ടം

    താളവട്ടം

    കാര്‍ത്തികയും മോഹന്‍ലാലും താരജോഡികളായ മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ്. വണ്‍ ഫ്‌ളോ ഓവര്‍ ദ കുക്കൂസ് നെസ്റ്റ് എന്ന ചിത്രത്തില്‍ നിന്ന്

     റാംജി റാവു സ്പീക്കിങ്

    റാംജി റാവു സ്പീക്കിങ്

    മാന്നാര്‍ മത്തായ്ക്ക് മുമ്പ് റാംജി റാവു സ്പീക്കിങും കോപ്പിയടിയാണ്. സീ ദ മാന്‍ റണ്‍ എന്ന ചിത്രത്തില്‍ നിന്നാണ് റാംജി റാവു സ്പീക്കിങ് ഉണ്ടായത്

     മൂക്കില്ലാ രാജ്യത്ത്

    മൂക്കില്ലാ രാജ്യത്ത്

    ദ ഡ്രീം ടീം എന്ന ചിത്രത്തിന്റെ കോപ്പിയാണ് മൂക്കില്ലാ രാജ്യത്ത് എന്ന മലയാള ചിത്രം

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

    കഥ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന മലയാള സിനിമ

    മൈ ബോസ്

    മൈ ബോസ്

    ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ മൈ ബോസ് എന്ന ചിത്രം ദ പ്രപ്പോസലിന്റെ മലയാളമാണ്

    നായാട്ട്

    നായാട്ട്

    സജ്ജീത് എന്ന ഹിന്ദി ചിത്രമാണ് മലയാളത്തില്‍ നായാട്ടായി എത്തിയത്

    നിര്‍ണയം

    നിര്‍ണയം

    നിര്‍ണയം എന്ന മോഹൻലാൽ ചിത്രം ദ ഫീജറ്റ് എന്ന ചിത്രത്തിന്റെ കോപ്പിയാണ്

    ഒളിമ്പ്യന്‍ അന്തോണി ആദം

    ഒളിമ്പ്യന്‍ അന്തോണി ആദം

    കിന്റര്‍കാര്‍ഡന്‍ കോപ് എന്ന ചിത്രത്തിന്റെ മലയാളമാണ് മോഹന്‍ലാല്‍ നായകനായ ഒളിമ്പ്യന്‍ അന്തോണി ആദം

    ഒരു മറവത്തൂര്‍ കനവ്

    ഒരു മറവത്തൂര്‍ കനവ്

    ജീന്‍ ദ ഫഌവറേറ്റ് എന്ന ചിത്രത്തില്‍ നിന്നാണ് മലയാളത്തില്‍ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ഉണ്ടായത്

    പച്ചക്കുതിര

    പച്ചക്കുതിര

    വ്യത്യസ്തമായ ഇരട്ടവേഷത്തില്‍ ദിലീപ് എത്തിയ പച്ചക്കുതിര റെയിന്‍ മാന്‍ എന്ന ചിത്രത്തില്‍ നിന്നുമുണ്ടായതാണ്

    പത്താമുദയം

    പത്താമുദയം

    കാലിചരണ്‍ എന്ന ചിത്രത്തിന്റെ കോപ്പിയാണ് പത്താമുദയം എന്ന മലയാള സിനിമ

     പട്ടാഭിഷേകം

    പട്ടാഭിഷേകം

    ലാര്‍ജര്‍ ദാന്‍ ലൈഫ് എന്ന ചിത്രമാണ് മലയാളത്തില്‍ പട്ടാഭിഷേകമായി എത്തിയത്

     പൊലീസ്

    പൊലീസ്

    പൃഥ്വിയുടെ പൊലീസ് എന്ന ചിത്രം ടാങ്കോ ആന്റ് കാഷ് എന്ന ചിത്രത്തിന്റെ കോപ്പിയാണ്

    പ്രണയം

    പ്രണയം

    ബ്ലസിയുടെ സംവിധാനത്തില്‍ മലയാളത്തില്‍ പിറന്ന പ്രണയം. ഇന്നസെന്റ് എന്ന ചിത്രത്തിന്റെ കോപ്പി

    റെയ്‌സ്

    റെയ്‌സ്

    ഇംഗ്ലീഷിലെ ട്രാപ്പാണ് മലയാളത്തില്‍ റെയ്‌സ് എന്ന പേരിലെത്തിയത്

    റോമന്‍സ്

    റോമന്‍സ്

    കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍ കൂട്ടുകെട്ടില്‍ തിയേറ്ററില്‍ ചിരിപടര്‍ത്തിയ റോമന്‍സ്, വി ആര്‍ നോ ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിന്റെ കോപ്പിയാണ്

    തൂവല്‍ സ്പര്‍ശം

    തൂവല്‍ സ്പര്‍ശം

    ത്രി മന്‍ ആന്റ് എ ബേബി എന്ന ചിത്രത്തിന്റെ കോപ്പിയാണ് മലയാളത്തില്‍ തൂവല്‍ സ്പര്‍ശം എന്ന പേരിലെത്തിയത്

    തുറുപ്പ് ഗുലാന്‍

    തുറുപ്പ് ഗുലാന്‍

    ദുല്‍ഹെ രാജ എന്ന ഹിന്ദി ചിത്രമാണ് മലയാളത്തിലെ തുറുപ്പ് ഗുലാന്‍

    ഉദയനാണ് താരം

    ഉദയനാണ് താരം

    ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളി പ്രേക്ഷകര്‍ മനം നിറഞ്ഞു ചിരിച്ച, ചിന്തിച്ച ഉദയനാണ് താരം എന്ന ചിത്രം ബൗഫിഗര്‍ എന്ന ചിത്രത്തിന്റെ കോപ്പിയാണ്

    അങ്കിള്‍ ബണ്‍

    അങ്കിള്‍ ബണ്‍

    അങ്കില്‍ ബക്ക് എന്ന ചിത്രം മലയാളത്തിലെത്തിയപ്പോള്‍ അങ്കിള്‍ ബക്കായി

    വെട്ടം

    വെട്ടം

    ഫ്രഞ്ച് കിസ്സ് എന്ന ചിത്രത്തെയാണ് പ്രിയദര്‍ശന്‍ മലയാളത്തില്‍ വെട്ടമായി അവതരിപ്പിച്ചത്

    വ്യൂഹം

    വ്യൂഹം

    ലീത്തല്‍ വെപ്പണ്‍, വ്യൂഹം എന്ന പേരില്‍ മലയാളത്തിലെത്തി

    യോദ്ധ

    യോദ്ധ

    മലയാളികള്‍ അന്നും ഇന്നും അഹങ്കരിക്കുന്ന, എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ യോദ്ധ ഗോള്‍ഡന്‍ ചൈല്‍ഡ് എന്ന ചിത്രത്തിന്റെ കോപ്പിയാണ്

    അരം+അരം= കിന്നരം

    അരം+അരം= കിന്നരം

    നരം ഗരം എന്ന ചിത്രത്തിന്റെ കോപ്പിയാണ് മലയാളത്തില്‍ അരം + അരം= കിന്നരം എന്ന പേരിലെത്തിയത്

    ധീം തരികിട തോം

    ധീം തരികിട തോം

    ധീം തരികിട തോം എന്ന ചിത്രം ഹാപ്പി ഗോ ലവ്‌ലി എന്ന ചിത്രത്തിന്റെ കോപ്പിയാണ്

    English summary
    50 Copycat Movies In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X