»   » മമ്മൂട്ടിയും മോഹന്‍ലാലും അതിഥി താരങ്ങളായി എത്തി പൊട്ടിച്ചുകൊടുത്ത ആറ് സിനിമകള്‍!!

മമ്മൂട്ടിയും മോഹന്‍ലാലും അതിഥി താരങ്ങളായി എത്തി പൊട്ടിച്ചുകൊടുത്ത ആറ് സിനിമകള്‍!!

Written by: Rohini
Subscribe to Filmibeat Malayalam

നായികയും നായകനും മറ്റ് സഹതാരങ്ങളും ഒരു സിനിമ മുഴുനീളം ഗംഭീരമായി അഭിനയിച്ചു തകര്‍ത്താലും, അവസാന നിമിഷം അതിഥി താരങ്ങളായി എത്തുന്ന ചില സൂപ്പര്‍ താരങ്ങള്‍ സിനിമയുടെ മുഴുവന്‍ ക്രഡിറ്റും സ്വന്തമാക്കി പോകുന്ന സിനിമകള്‍ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. നരസിംഹത്തിലെ മമ്മൂട്ടിയും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ മോഹന്‍ലാലും തുടങ്ങി ആനന്ദത്തിലെ നിവിന്‍ പോളിയും വരെ അതിനുദാഹരണം.

പൈറസി പ്രശ്‌നം ഇല്ലായിരുന്നെങ്കില്‍ പ്രേമം 100 കോടി നേടുമായിരുന്നോ, വ്യാജനെ നേരിട്ട മലയാള സിനിമകള്‍

എന്നാല്‍ ഇതേ സൂപ്പര്‍താരങ്ങള്‍ എത്തി പൊട്ടിച്ചു കൈയ്യില്‍ കൊടുത്ത സിനിമകളും മലയാളത്തിലുണ്ട്. അത്തരത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അതിഥി താരങ്ങളായി എത്തി പരാജയപ്പെട്ട ആറ് സിനിമകളെ കുറിച്ചാണ് ചുവടെ പറയുന്നത്, നോക്കൂ...

ഉന്നതങ്ങളില്‍

മനോജ് കെ ജയന്‍, ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോമോന്‍ ഒരുക്കിയ ആക്ഷന്‍ ചിത്രമായിരുന്നു ഉന്നതങ്ങളില്‍. ചിത്രത്തില്‍ രക്ഷകനായി അവതരിയ്ക്കുന്ന അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. 2001 ല്‍ റിലീസ് ചെയ്ത ചിത്രം വലിയ പരാജയമായിരുന്നു

കൈ എത്തും ദൂരത്ത്

ഫാസിലിന്റെ മകന്‍ ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമാണ് കൈ എത്തും ദൂരത്ത്. മമ്മൂട്ടി അഡ്വ. ഗോപിനാഥന്‍ എന്ന അതിഥി വേഷത്തെ അവതരിപ്പിച്ച ചിത്രം വന്‍ പരാജയമായിരുന്നു

പ്രേം പൂജാരി

ശാലിനി - കുഞ്ചാക്കോ ബോബന്‍ ജോഡികളെ ഒരുമിപ്പിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രേം പൂജാരി. സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ പ്രണയ ചിത്രമാണ്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തിയെങ്കിലും സിനിമ പരാജയപ്പെട്ടു.

കടല്‍ കടന്നൊരു മാത്തുക്കുട്ടി

രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടില്‍ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രമാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി. ജയറാം, ദിലീപ്, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അതിഥികളായി എത്തുന്നുണ്ട്. മോഹന്‍ലാല്‍, മോഹന്‍ലാലായിട്ട് തന്നെയാണ് സിനിമയില്‍ എത്തിയത്. എന്നിട്ടും സിനിമ പരാജയപ്പെട്ടു.

കിലുക്കം കിലുകിലുക്കം

മലയാളത്തിലെ എക്കാലത്തെയും ഗംഭീര വിജയമായ കിലുക്കത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് സന്ധ്യാമോഹന്‍ കിലുക്കം കിലുകിലുക്കം എന്ന സിനിമ സംവിധാനം ചെയ്തത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ കിലുക്കത്തിലെ ജോജിയായി മോഹന്‍ലാല്‍ എത്തി. സിനിമ കിലുക്കത്തിന്റെ പേര് കളഞ്ഞുകുളിച്ചു.

ബെസ്റ്റ് ഓഫ് ലക്ക്

എംഎ നിഷാദ് പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് ബെസ്റ്റ് ഓഫ് ലക്ക്. ആസിഫ് അലി, കൈലാഷ്, റിമ കല്ലിങ്കല്‍, അര്‍ച്ചന കവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി മമ്മൂട്ടി എത്തി. ചിത്രം ദയനീയമായി പരാജയപ്പെട്ടു.

 

 

English summary
6 Flop Malayalam movies that had superstars in cameo
Please Wait while comments are loading...

Malayalam Photos

Go to : More Photos