twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസാനം ട്രാജഡിയായ മലയാള സിനിമകള്‍; കരയിപ്പിച്ചു കളഞ്ഞല്ലോ!!

    By Aswini
    |

    യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന സിനിമകളായിരുന്നു തൊണ്ണൂറുകളില്‍ മലയാളത്തില്‍ ഇറങ്ങിയതില്‍ അധികവും. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയതുകൊണ്ട് തന്നെ മിക്ക കഥകളും ട്രാജഡിയില്‍ അവസാനിച്ചു. സങ്കല്‍പകഥയാണെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അത്തരം പല സിനിമകളും നമ്മെ കരയിപ്പിച്ചിട്ടുണ്ട്.

    സിബി മലയിലാണ് അത്തരം ചിത്രങ്ങളും അംബാസിഡര്‍ എന്ന് വേണമെങ്കില്‍ പറയാം. തനിയാവര്‍ത്തനം, ചെങ്കോല്‍, ആകാശദൂത് പോലുള്ള ചിത്രങ്ങള്‍ ഇന്ന് കാണുന്ന പ്രേക്ഷകനെയും കരയിപ്പിയ്ക്കും. ചിത്രം എന്ന ചിത്രത്തില്‍ തുടക്കം മുതല്‍ ചിരിപ്പിച്ച് അവസാനം ഒരു നൊമ്പരം ബാക്കിവച്ച് പ്രിയദര്‍ശന്‍ അവസാനിപ്പിച്ചു. അത്തരം ചില ട്രാജഡി ചിത്രങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

    ആകാശദൂത്

    അവസാനം ട്രാജഡിയായ മലയാള സിനിമകള്‍; കരയിപ്പിച്ചു കളഞ്ഞല്ലോ!!

    പ്രേക്ഷകരെ കരയിപ്പിച്ച ചിത്രങ്ങളില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത് എന്ന ചിത്രം ഒന്നാം സ്ഥാനത്താണ്. ഒന്ന് കരയാതെ ഈ സിനിമ കണ്ടു തീര്‍ക്കാന്‍ കഴിയില്ല. ഈ ചിത്രത്തിലൂടെ മാധവി മലയാളത്തിലെ നൊമ്പര നായികയായി മാറി

    ദേശാടനം

    അവസാനം ട്രാജഡിയായ മലയാള സിനിമകള്‍; കരയിപ്പിച്ചു കളഞ്ഞല്ലോ!!

    കരയിപ്പിച്ച ചിത്രങ്ങളില്‍ ദേശാടനത്തിന്റെ സ്ഥാനവും മുന്നിലാണ്. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രം കാണുന്ന ഏതൊരു സ്‌നേഹമുള്ള രക്ഷിതാക്കളും ഒന്ന് തേങ്ങും. നൊമ്പര സിനിമകള്‍ കലക്ഷന്‍ നേടില്ല എന്നാര് പറഞ്ഞു, ബോക്‌സോഫീസിലും മികച്ച നേട്ടം കൊയ്തു ദേശാടനം

    തനിയാവര്‍ത്തനം

    അവസാനം ട്രാജഡിയായ മലയാള സിനിമകള്‍; കരയിപ്പിച്ചു കളഞ്ഞല്ലോ!!

    പ്രേക്ഷകരുമായി സംവദിച്ച സിബിമലയിലിന്റെ മറ്റൊരു നൊമ്പര ചിത്രം. ബാലന്‍ മാസ്റ്റര്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈകളില്‍ ഭദ്രമായിരുന്നു. ക്ലൈമാക്‌സില്‍ ഒരു അമ്മയ്ക്ക് മകനോടുള്ള സ്‌നഹമാണ് പ്രേക്ഷകരെ ഈറനണിയിക്കുന്നത്

    പപ്പയുടെ സ്വന്തം അപ്പൂസ്

    അവസാനം ട്രാജഡിയായ മലയാള സിനിമകള്‍; കരയിപ്പിച്ചു കളഞ്ഞല്ലോ!!

    അച്ഛനും മകനും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. അമ്മ നഷ്ടപ്പെട്ട മകനോടുള്ള സിംപിതിയാണ് തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അപ്പൂസിനോട് തോന്നുന്നത്. എന്നാല്‍ അവസാനത്തോട് അടുക്കുമ്പോള്‍ മകന്റെ അസുഖവും അച്ഛന്റെ നിസ്സഹായതയും തേങ്ങലാകുന്നു.

    ചെങ്കോല്‍

    അവസാനം ട്രാജഡിയായ മലയാള സിനിമകള്‍; കരയിപ്പിച്ചു കളഞ്ഞല്ലോ!!

    കിരീടത്തിന്റെ തുടര്‍ച്ചയാണ് ചെങ്കോല്‍. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലയില്‍ സംവിധാനം ചെയ്ത ചിത്രം. സേതുമാധവന്റെ പരിതാപകരമായ വിധി പ്രേക്ഷരെ വേദനിപ്പിയ്ക്കുന്നുണ്ട്

    വാത്സല്യം

    അവസാനം ട്രാജഡിയായ മലയാള സിനിമകള്‍; കരയിപ്പിച്ചു കളഞ്ഞല്ലോ!!

    പ്രേക്ഷകരെ ചിരിപ്പിച്ച കൊച്ചിന്‍ ഹനീഫയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ചിത്രമാണ് വാത്സല്യം. ലോഹിദാസിന്റെ തിരക്കഥ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്യുകയായിരുന്നു. ഇടത്തരം കുടുംബത്തില്‍ നടക്കാവുന്ന കഥ. മമ്മൂട്ടി എന്ന വല്യേട്ടന്റെ സ്‌നേഹമാണ് പ്രേക്ഷകരെ കരയിപ്പിച്ചത്

    ചിത്രം

    അവസാനം ട്രാജഡിയായ മലയാള സിനിമകള്‍; കരയിപ്പിച്ചു കളഞ്ഞല്ലോ!!

    ചിത്രം കണ്ടാല്‍ കരയും എന്ന് പറയുന്നല്ല. പക്ഷെ അവസാനം ഒരു നൊമ്പരം മനസ്സിലുണ്ടാകും. തുടക്കം മുതല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ചിരിപ്പിച്ച് കൊല്ലുന്ന ചിത്രം അവസാനത്തോട് അടുക്കുമ്പോള്‍ ട്രാജഡി ആകുന്നതാണ് കണ്ടത്.

    English summary
    Here, we are going to list some of the Malayalam films, which would definitely leave you teary eyed. Take a look.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X