twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു: ഏഴ് കാരണങ്ങള്‍ ഇതാ

    By Aswini
    |

    ഈ വര്‍ഷം സിനിമാ ലോകത്തെ സംബന്ധിച്ച് ആരാധകരെ ആശയകുഴപ്പത്തിലാക്കിയ ഒരേ ഒരു ചോദ്യമാണ്, എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു?സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് പലതരത്തിലുമുള്ള അനുമാനങ്ങളും നടക്കുമ്പോള്‍ ചിത്രത്തിന്റെ രചയ്താവ് കെവി വിജയേന്ദ്ര പ്രസാദ് ഇതേ കുറിച്ച് ചെറിയൊരു സൂചന നല്‍കി.

    'കട്ടപ്പ ബാഹുബലിയെ കൊന്നും എന്നാണോ നിങ്ങള്‍ കരുതുന്നത്? കട്ടപ്പ ബാഹുബലിയെ കുത്തുന്നത് മാത്രമല്ലേ നിങ്ങള്‍ കണ്ടുള്ളൂ?' എന്നാണ് വിജയേന്ദ്ര പ്രസാദിന്റെ ചോദ്യം. അപ്പോള്‍ കട്ടപ്പ ബാഹുബലിയെ കൊന്നില്ലേ? എന്നിട്ടും സോഷ്യല്‍ മീഡിയയിലെ സന്ദേഹം തീരുന്നില്ല. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ബാഹുബലിയുടെ ക്ലൈമാക്‌സ് സംബന്ധിച്ച് ഏഴ് അനുമാനങ്ങള്‍ താഴെ പറയുന്നു,

    കട്ടപ്പ രാജാവിന്റെ സേവകനാണ്; ബാഹുബലിയുടേതല്ല

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

    അടുത്ത രാജാവ് ബാഹുബലിയാണെന്ന് രാജമാതാവ് ശിവകാമി ഉത്തരവിട്ടു കഴിഞ്ഞു. എന്നാല്‍ ദേവസേനയെ കല്യാണം കഴിക്കുന്നതിനാല്‍ ബാഹുബലിയ്ക്ക് രാജസ്ഥാനം ഒഴിയേണ്ടി വന്നിരിക്കാം. പിന്നീട് സിംഹാസനത്തിന് ഭീഷണിയാകാതിരിക്കാന്‍ രാജാവായ പല്‍വാല്‍ ദേവന്‍ ബാഹുബലിയെ കൊല്ലാന്‍ കട്ടപ്പയോട് ആജ്ഞാപിക്കുന്നതാവാം

    രാജമാതാവിന്റെ ഉത്തരവ്

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

    ഒരുപക്ഷെ ബാഹുബലിയുടെ മരണത്തിന് പിന്നില്‍ രാജമാതാവാകാം. ചിത്രത്തിന്റെ തുടക്കത്തില്‍ ഞാന്‍ ചെയ്ത പാപങ്ങള്‍ക്ക് എന്റെ ജീവന്‍ എടുത്തോളൂ എന്ന് പറയുന്നത് ഓര്‍ക്കുക.

    പല്‍വാല്‍ദേവന് ദേവസേനയോടു തോന്നിയ ഇഷ്ടം

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

    ബാഹുബലി എന്നെക്കള്‍ കേമനാണെന്നല്ലേ പറഞ്ഞത്, എന്നിട്ടെവിടെ എന്ന് പല്‍വാല്‍ദേവന്‍ ദേവസേനയോട് ചോദിക്കുന്നുണ്ട്. പല്‍വാല്‍ ദേവനും ബാഹുബലിയും ദേവസേനയെ ഇഷ്ടപ്പെട്ടിരിക്കാം. ദേവസേനയെ വിവാഹം ചെയ്യാനായി ബാഹുബലി കിരീടം വിട്ടൊഴിയുന്നു. കിരീടം കിട്ടിയ പല്‍വാല്‍ ദേവന്‍ ദേവസേനയെ സ്വന്തമാക്കുവാന്‍ ബാഹുബലിയെ കട്ടപ്പയെ കൊണ്ട് കൊല്ലിക്കുന്നതാവാം

    ബാഹുബലിയെ കട്ടപ്പ വധിച്ചിട്ടുണ്ടാവില്ല

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

    രചയ്താവ് പറഞ്ഞതും, ക്ലൈമാക്‌സില്‍ കട്ടപ്പ പറഞ്ഞതും വച്ചു നോക്കുമ്പോള്‍ ബാഹുബലിയെ കട്ടപ്പ വധിച്ചിട്ടുണ്ടാവില്ല. ബാഹുബലിയെ കുത്തി എന്ന് മാത്രമേ കട്ടപ്പ ക്ലൈമാക്‌സില്‍ പറയുന്നുള്ളൂ. മരിച്ചതായി പറയുന്നില്ല. കൂടാതെ, ഒരു സംഭാഷണത്തില്‍ ബാഹുബലിയുടെ വരവിനായി താനും കാത്തിരിയ്ക്കുന്നു എന്ന് ദേവസേനയോട് കട്ടപ്പ പറയുന്നുണ്ട്.

    കട്ടപ്പ കള്ളം പറയുന്നു

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

    ഇതൊന്നുമല്ല, താന്‍ കുത്തിയെന്ന് കട്ടപ്പ കള്ളം പറയുന്നതാവാം. രാജമാതാവ് ശിവകാമി ദേവിയ്ക്ക് നല്‍കിയ ഉറപ്പു പ്രകാരം പല്‍വാല്‍ ദേവനില്‍ കുറ്റം വരാതിരിക്കാനും രാജ്യം അന്യാധീനപ്പെട്ടു പോകാതിരിക്കാനും കട്ടപ്പ കുറ്റം ഏറ്റെടുക്കുന്നതാവാം. താന്‍ ചെയ്ത പാപം എന്ന് രജമാതാവ് പറഞ്ഞത് ഇതുമാവാം

    ആളുമാറിയതാം

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

    കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്നു കുത്തുന്നതാണ് കാണിക്കുന്നത്. ഒരു പക്ഷെ കട്ടപ്പയ്ക്ക് യുദ്ധലഹളയിലും ഇരുട്ടിലും അബദ്ധം പറ്റി ആളുമാറിയതാവാം

    പല്‍വാല്‍ ദേവന്റെ ഭീഷണി

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

    ചിലപ്പോള്‍ ഏതെങ്കിലും തരത്തില്‍ പല്‍വാല്‍ ദേവന്‍ കട്ടപ്പയെ ഭീഷണിപ്പെടുത്തി കൊല്ലിച്ചതുമാവാം.

    കടപ്പാട്: ഇന്ത്യടൈംസ്

    English summary
    This question has become like a national problem. It seems like the entire country is out trying to figure out this mystery, the mystery of why Katappa killed Baahubali! Yes! Let's not trivialize the matter, guys. Come on! There are people out there who can't sleep at nights, who can't focus on work, and for whom the world will never be the same, not at least till next year when the second part of the movie comes out. And why? Because of course, they don't know yet that why did Katappa actually kill Baahubali!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X