»   » അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങികൊടുത്തവള്‍, കനക എന്ന നടിയെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍

അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങികൊടുത്തവള്‍, കനക എന്ന നടിയെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍

മുന്‍കാല നടി ദേവികയുടെ മകളാണ് കനക. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ്കാന്ത്, പ്രഭു എന്നീ തെന്നിന്ത്യന്‍ പ്രമുഖരുടെ കൂടെ അഭിനയിച്ച നടിയുടെ ആദ്യ ചിത്രം കരകാട്ടക്കാരനായിരുന്നു.

Written by: Sanviya
Subscribe to Filmibeat Malayalam

മുന്‍കാല നടി ദേവികയുടെ മകളാണ് കനക. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ്കാന്ത്, പ്രഭു എന്നീ തെന്നിന്ത്യന്‍ പ്രമുഖരുടെ കൂടെ അഭിനയിച്ച നടിയുടെ ആദ്യ ചിത്രം കരകാട്ടക്കാരനായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായികയായിട്ടായിരുന്നു തുടക്കം. ചിത്രം തിയേറ്ററുകളില്‍ വിജയമായതോടെ നടിയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാനും കഴിഞ്ഞു.

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിലും തിളങ്ങി. തുടക്കത്തില്‍ തന്നെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ച നടി കൂടിയാണ്. മലയാളത്തിലും തമിഴിലും നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച് തീര്‍ത്ത നടി വിവാഹത്തോടെ സിനിമയില്‍ നിന്ന് പിന്മാറി. ജീവിത പ്രശ്‌നങ്ങളാണ് കനക സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണം എന്നാണ് പറയുന്നത്.

കനകയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍.. തുടര്‍ന്ന് വായിക്കാം...

സംവിധായകന്‍ ചോദിച്ചു അമ്മ നിര്‍ബന്ധിച്ചു

സംവിധായകന്‍ ചോദിച്ചു അമ്മ നിര്‍ബന്ധിച്ചു

ഗംഗൈ അമരന്‍ സംവിധാനം ചെയ്ത കരകാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് കനക സിനിമയില്‍ എത്തുന്നത്. റൊമാന്റിക് ഡ്രാമഡി ചിത്രമായ കരകാട്ടക്കാരന്റെ തിരക്കഥ ഒരുക്കുന്ന സമയത്താണ് നടി ദേവിക ഗംഗൈ അമരനെ കാണാന്‍ എത്തുന്നത്. താന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഗംഗൈ അമരന്റെ സാന്നിധ്യത്തിന് വേണ്ടിയായിരുന്നു ആ സന്ദര്‍ശനം. മകള്‍ കനകയുമുണ്ടായിരുന്നു കൂടെ.

 തിരക്കുകള്‍ കഴിയട്ടെ

തിരക്കുകള്‍ കഴിയട്ടെ

താന്‍ ഇപ്പോള്‍ ചെയ്തുക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാകട്ടെ. അതിന് ശേഷം ഞാന്‍ വരാമെന്നായിരുന്നു ഗംഗൈ അമരന്റെ മറുപടി. എന്നാല്‍ മകള്‍ കനകയെ കണ്ട ഗംഗൈ അമരന്‍ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. അതായിരുന്നു കരകാട്ടക്കാരൻ. ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായി.

നടിയുടെ ജീവിതം നശിപ്പിച്ചത്

നടിയുടെ ജീവിതം നശിപ്പിച്ചത്

സിനിമയില്‍ നിന്ന് വിട്ടതോടെ നടി വ്യക്തി ജീവിതത്തിലും ചില പ്രശ്‌നങ്ങള്‍ അനുഭവിച്ചു. അമ്മ ദേവിക കാരണമാണ് കനകയുടെ ജീവിതം നശിച്ചതെന്ന് സിനിമാ നിരൂപകന്‍ പല്ലിശ്ശേരി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു

ആദ്യ ചിത്രത്തിന് ശേഷം

ആദ്യ ചിത്രത്തിന് ശേഷം

ആദ്യത്തെ ചിത്രത്തിന് ശേഷം നടിയെ തേടി അന്യഭാഷയില്‍ നിന്നുമൊക്കെയായി ഒട്ടേറെ അവസരങ്ങള്‍ വന്നു. സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദറാണ് നടിയുടെ ആദ്യ ചിത്രം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചു.

ഈ മഴതെന്‍ മഴ

ഈ മഴതെന്‍ മഴ

ഈ മഴ തന്‍ മഴ എന്ന ചിത്രത്തിന് ശേഷം നടി അഭിനയം നിര്‍ത്തുകയായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രേഖ എന്ന കഥാപാത്രത്തെയാണ് കനക അവതരിപ്പിച്ചത്. 2009ലാണ് കനക വിവാഹിതയായത്. യുഎസില്‍ എഞ്ചിനയറായ ജോലി നോക്കുന്നയാളാണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്.

നടിയ്ക്ക് ക്യാന്‍സറോ

നടിയ്ക്ക് ക്യാന്‍സറോ

സിനിമയില്‍ കുറെ കാലം വിട്ട് നിന്നോടെ നടിയുടെ പേരില്‍ ഒട്ടേറെ ഗോസിപ്പുകളും പ്രചരിച്ച് തുടങ്ങി. ക്യാന്‍സര്‍ ബാധിച്ച് ആലപ്പുഴയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വാര്‍ത്തകളിലുണ്ടായിരുന്നത്. ആരും നോക്കാനില്ലാതെ ദുരവസ്ഥയിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി രംഗത്ത് എത്തിയിരുന്നു.

മരണ വാര്‍ത്ത ഞെട്ടിച്ചു

മരണ വാര്‍ത്ത ഞെട്ടിച്ചു

ഏറെ കാലമായി സിനിമയില്‍ നിന്ന് വിട്ട് നിന്നതോടെയാണ് ഈ വാര്‍ത്തയും പ്രചരിച്ചത്. ഏറെ നാളായി ക്യാന്‍സര്‍ ബാധിതയായിരുന്ന നടി കനക മരണത്തിന് കീഴടങ്ങിയെന്നായിരുന്നു വാര്‍ത്തകളില്‍ പ്രചരിച്ചത്. 2013ലാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്ത് വരുന്നത്. അടുത്തിടെ നടി മരിച്ചുവെന്ന് പറഞ്ഞ് വീണ്ടും വാര്‍ത്തകള്‍ പ്രചരിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി രംഗത്ത് എത്തിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിച്ചാല്‍ കേസ് കൊടുക്കുമെന്നായിരുന്നു കനക പറഞ്ഞത്.

English summary
Actress Kanaka unknown facts.
Please Wait while comments are loading...

Malayalam Photos

Go to : More Photos