twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വളരെ സേഫാണ് ദുല്‍ഖര്‍; അതില്‍ നിന്നൊരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാമോ... സിഐഎ സഹായിക്കുമോ?

    By Rohini
    |

    ബാഹുബലി എന്ന ചിത്രം ഇന്ത്യയില്‍ എല്ലായിടത്തും നിറഞ്ഞ പ്രദര്‍ശനം തുടരുമ്പോള്‍ ഇതാ, എല്ലാ വെല്ലുവിളികളും സ്വീകരിച്ച് ദുല്‍ഖര്‍ സല്‍മാന്റെ കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) എത്തുന്നു. അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മലയാളി യൂത്ത് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ്.

    ബാഹുബലി തിയേറ്റര്‍ അടക്കി വാഴുമ്പോള്‍ എന്ത് ധൈര്യത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ വരുന്നത്? കാരണമുണ്ട് !

    അപ്രതീക്ഷിതമായ പരാജയങ്ങളൊന്നും അടുത്ത കാലത്തായി ദുല്‍ഖറിന് സംഭവിച്ചിട്ടില്ല. വളരെ സേഫ് സൂണിലൂടെയാണ് ദുല്‍ഖര്‍ പോയിക്കൊണ്ടിരിയ്ക്കുന്നത്. മികച്ച ചില സിനിമകള്‍ ഉണ്ടായി. എന്നാല്‍ ഒരു ഡ്യൂപ്പര്‍ സൂപ്പര്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ദുല്‍കറിന്റെ കരിയറില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. അത് സിഐഎയ്ക്ക് നല്‍കാന്‍ കഴിയുമോ...

    ബാഹുബലി എന്തിനാണ് മലയാളത്തില്‍ ഡബ്ബ് ചെയ്തത്, വല്ലാത്ത ചതിയായിപ്പോയി.. ഈ ക്രൂരത വേണ്ടായിരുന്നു!!

    ദുല്‍ഖറിന്റെ നായക വേഷവും, അമലിന്റെ സംവിധാനവും, അമലിന്റെയും ദുല്‍ഖറിന്റെയും കൂടിച്ചേരലും തന്നെയാണ് സിനിമയില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ. പ്രണയവും വിപ്ലവവുമാണ് സിനിമയുടെ ആധാരം. നാളെ (മെയ് 5) സിഐഎ തിയേറ്ററിലെത്തുന്നതിന് മുന്‍പ് ദുല്‍ഖറിന്റെ കഴിഞ്ഞ അഞ്ച് ചിത്രങ്ങളെ കുറിച്ചൊരു വിശകലനം നടത്താം.

    ജോമോന്റെ സുവിശേഷങ്ങള്‍ (2017)

    ജോമോന്റെ സുവിശേഷങ്ങള്‍ (2017)

    ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നു എന്നതും മുകേഷ് - ദുല്‍ഖര്‍ കോമ്പിനേഷനുമായിരുന്നു ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രവുമായി ജോമോന് സാമ്യമുണ്ടെന്ന് തുടക്കത്തില്‍ ചില വാര്‍ത്തകള്‍ വന്നെങ്കിലും അതൊന്നും കലക്ഷനെ ബാധിച്ചില്ല. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ 30 കോടിയാണ് ജോമോന്റെ ഫൈനല്‍ കലക്ഷന്‍

    കമ്മട്ടിപ്പാടം (2016)

    കമ്മട്ടിപ്പാടം (2016)

    വെറും വാണിജ്യ സിനിമകള്‍ മാത്രമല്ല, കലാമൂല്യമുള്ള സിനിമകളും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളും ദുല്‍ഖര്‍ ചെയ്യും എന്നതിന് തെളിവായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. ഒരു നടന്‍ എന്ന നിലയില്‍ ദുല്‍ഖറിന്റെ കരിയറിലെ വലിയ നേട്ടമാണ് കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്‍. നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം സാമ്പത്തികമായും നേട്ടം കൊയ്തു. 15 കോടിയാണ് ചിത്രത്തിന്റെ ഫൈനല്‍ കലക്ഷന്‍.

    കലി (2016)

    കലി (2016)

    വളരെ ഏറെ പ്രതീക്ഷയോടെയാണ് സമീര്‍ താഹിറിന്റെ സംവിധാനത്തിലൊരുങ്ങിയ കലി തിയേറ്ററിലെത്തിയത്. വ്യത്യസ്തമായൊരു ത്രില്ലര്‍ ചിത്രമായിരുന്നു കലി. ആദ്യ ദിവസത്തെ ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട് ഗംഭീരമായിരുന്നു. ഫൈനല്‍ കലക്ഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ 16 കോടിയാണ് ചിത്രം നേടിയത്. കലിയും സൂപ്പര്‍ഹിറ്റായി!

    ചാര്‍ലി (2015)

    ചാര്‍ലി (2015)

    ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ ഒഴിച്ചുകൂടാനാകാത്ത ചിത്രമാണ് ചാര്‍ലി. സാമ്പത്തികമായും കലാപരമായും ഒത്തിരി നേട്ടങ്ങള്‍ ചാര്‍ലി നേടി. കഥാപാത്രത്തിന് ദുല്‍ഖറിനെ തേടി മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന പുരസ്‌കാരവും എത്തി. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഇതുവരെ ചാര്‍ലി. 40 കോടിയാണ് ചാര്‍ലി നേടിയ ആകെ ഗ്രോസ് കലക്ഷന്‍.

    100 ഡെയ്‌സ് ഓഫ് ലവ്

    100 ഡെയ്‌സ് ഓഫ് ലവ്

    സമീപകാലത്ത് ഇറങ്ങിയ സിനിമകളില്‍ കുറച്ചെങ്കിലും കോട്ടം തട്ടിയത് 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനാണ്. കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്. ചെറിയൊരു തരം പ്രേക്ഷകരെ മാത്രമേ സിനിമയ്ക്ക് തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ.. ശരാശരി ചിത്രമായി 100 ഡെയ്‌സ് ഓഫ് ലവ് ഒതുങ്ങി.

    English summary
    Before Comrade In America – CIA: Box Office Analysis Of Dulquer Salmaan's Previous! 5 Movies!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X