»   » മികച്ച അഭിനേതാവ് മാത്രമുണ്ടായിട്ട് കാര്യമില്ല, മണിരത്നത്തിന്‍റെ ആദ്യ മലയാള ചിത്രം പരാജയപ്പെട്ടത് ???

മികച്ച അഭിനേതാവ് മാത്രമുണ്ടായിട്ട് കാര്യമില്ല, മണിരത്നത്തിന്‍റെ ആദ്യ മലയാള ചിത്രം പരാജയപ്പെട്ടത് ???

മണിരത്നത്തിന്‍റെ ആദ്യ മലയാള സിനിമ പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാം..

Written by: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെത്തന്നെ മുന്‍നിര സംവിധായകരിലൊരാളാണ് മണിരത്‌നം. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു. മോഹന്‍ലാലായിരുന്നു സിനിമയിലെ നായകന്‍. തീവ്രവാദത്തെക്കുറിച്ച് സിനിമാ പരമ്പര ഒരുക്കിയ സംവിധായകന്റെ ആദ്യ മലയാള സിനിമ ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു.

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറിനെ നായകനാക്കിയിട്ടും ചിത്രം വിജയിച്ചില്ല. സുകുമാരന്‍, രതീഷ്, സബിത ആനന്ദ്, അശോകന്‍, ബാലന്‍ കെ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ടി ദാമോദരന്‍ മാസ്റ്ററാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അഴിമതിക്കും അനീതിക്കുമെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ തന്റെ തൂലിക ഉപയോഗിക്കുന്നതില്‍ അഗ്രഗണ്യനാണ് ടി ദാമോദരന്‍ മാസ്റ്റര്‍.

മലയാളം അറിയില്ല

സംവിധായകനും തിരക്കഥാകൃത്തിനും വ്യത്യസ്ത കാഴ്ചപ്പാട്

സംഭാഷണങ്ങളിലൂടെ തിയേറ്ററുകളില്‍ തീപ്പൊരി വിതറുന്ന എഴുത്തുകാരനാണ് ടി ദാമോദരന്‍. ഉണരു സിനിമയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത് അദ്ദേഹമാണ്. എന്നാല്‍ മലയാളം അറിയാത്ത തമിഴ് സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും മറ്റു അണിയറ പ്രവര്‍ത്തകരും ഒരുമിച്ച് ഒരേ മനസ്സുമായി പ്രവര്‍ത്തിക്കുമ്പോഴാണ് മികച്ച സിനിമ ഉണ്ടാവുന്നത്.

വ്യത്യസ്ത ശൈലി

ശൈലികള്‍ തമ്മിലുള്ള വ്യത്യാസം

സംഭാഷണങ്ങളുടെ നീണ്ട നിരയാണ് ടി ദാമോദരന്‍ മാസ്റ്ററുടെ തിരക്കഥയുടെ പ്രധാന സവിശേഷത. നിരവധി സിനിമകള്‍ അത്തരത്തില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭാഷണങ്ങള്‍ വെട്ടിയൊതുക്കി ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് മണി രത്‌നത്തിന്റേത്. അതിനാല്‍ത്തന്നെ ഇരുവരും തമ്മില്‍ എങ്ങനെ മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചത്.

മാറ്റത്തെ ഉള്‍ക്കൊണ്ടില്ല

സമീപനങ്ങളില്‍ വന്ന മാറ്റം

സംവിധായകനും തിരക്കഥാകൃത്തും വ്യത്യസ്ത രീതിയില്‍ സിനിമയെ സമീപിച്ചപ്പോള്‍ അത് വലിയൊരു പരാജയത്തിലേക്കാണ് നയിച്ചത്. അങ്ങനെ തന്റെ സിനിമാ ജിവിതത്തുലെ രണ്ടാമത്തെ ചിത്രവും മലയാളത്തിലെ ആദ്യ ചിത്രവുമായ ഉണരൂ വെന്ന സിനിമ ആരും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

ചിത്രം പരാജയപ്പെട്ടു

പരാജയത്തിലേക്ക് വഴി തെളിയിച്ചു

മലയാളത്തില്‍ അത്ര പ്രാവീണ്യമില്ലാത്ത മണി രത്‌നത്തിനു സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ പറ്റിയിരുന്നില്ല. അതത് ദിവസത്തെ ഷൂട്ടിങ്ങിനു തൊട്ടു മുന്‍പാണ് സ്‌ക്രിപ്റ്റ് കൈയ്യിലെത്തുന്നത്. തിരക്കഥാകൃത്തും സംവിധായകനും ഒരേ സിനിമയെ രണ്ട് വ്യത്യസ്ത രീതിയില്‍ സമീപിച്ചപ്പോള്‍ മണിരത്‌നത്തിന്റെ ആദ്യ സിനിമ ചരിത്രമാവാതെ പോവുകയായിരുന്നു.

ഇരുവര്‍ ഷൂട്ട്

മോഹന്‍ലാലിന്റെ അഭിനയത്തിനു മുന്നില്‍ തലകുനിച്ചു

മോഹന്‍ലാലിന്റെ അഭിനയത്തിനു മുന്നില്‍ എഴുന്നേറ്റു നിന്നു കൈയ്യടിച്ചിട്ടുണ്ട് സുഹാസിനിയും മണി രത്‌നവും. ഷൂട്ടിങ്ങിനിടയില്‍ കട്ട് പറയാന്‍ മറന്നു പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മികച്ച അഭിനേതാവ് മാത്രമുണ്ടായതു കൊണ്ട് ഒരു സിനിമ വിജയിക്കണമെന്നില്ലെന്നതിന് എത്ര വലിയ ഉദാഹരണമാണ് ഉണരു എന്ന സിനിമ.

English summary
Reason behind the failures of mani ratnam's first malayalam movie Unaru.
Please Wait while comments are loading...

Malayalam Photos

Go to : More Photos